കുമളി: കോവിഡ് ജാഗ്രതയുടെ ഭാഗമായി അടച്ച സംസ്ഥാന അതിർത്തി തുറക്കാൻ കേരളം തയാറാകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ വഴിതടയലും പ്രതിഷേധവും.
സി.പി.എം, മനിതനേയ ജനനായക കക്ഷി എന്നിവയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സമരം നടന്നത്. അതിർത്തി തുറക്കാൻ നടപടി ആവശ്യപ്പെട്ട് മനിതനേയ ജനനായക കക്ഷി നേതൃത്വത്തിൽ പ്രവർത്തകർ കമ്പംമെട്ട് പാത ഉപരോധിച്ചു.
ഉപരോധ സമരങ്ങൾക്ക് നേതാക്കളായ ഹാറൂൺ റഷീദ്, മുഹമ്മദ് റിയാസ് എന്നിവർ നേതൃത്വം നൽകി.
കേരളത്തിലേക്ക് ഏലത്തോട്ടം-കെട്ടിട നിർമാണ തൊഴിലാളികൾ, വ്യാപാരികൾ, ഏലം കർഷകർ എന്നിവർക്ക് പോയിവരാൻ കഴിയാത്തതിനാൽ കാൽ ലക്ഷത്തോളം കുടുംബങ്ങൾ ദുരിതത്തിലായെന്നും അതിർത്തി അടിയന്തരമായി തുറന്ന് സ്ഥിതിഗതികൾ സാധാരണ നിലയിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സി.പി.എം നേതൃത്വത്തിൽ കമ്പത്ത് സമരം സംഘടിപ്പിച്ചത്. സമരത്തിന് നേതാക്കളായ അണ്ണാമലൈ, ജയൻ, ചിന്നരാജ്, ജയരാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.