കുമളി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കാൻ 45 കിലോമീറ്റർ യാത്രചെയ്ത് രാജാവ് കുമളിയിലെത്തി. കോവിൽമല ആദിവാസി രാജാവ് രാമൻ രാജമന്നാനാണ് (ബിനു-36) കട്ടപ്പന കോവിൽമലയിൽനിന്ന് ഭാര്യ ബിനുമോൾക്കൊപ്പം കുമളി ലബ്ബക്കണ്ടത്തെ ട്രൈബൽ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ഏറെ സന്തോഷമുണ്ടെന്നും എല്ലാ രാഷ്ട്രീയ കക്ഷികളും ആദിവാസികളെ നന്നായി പരിഗണിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നും വോട്ടവകാശം വിനിയോഗിച്ച ശേഷം രാജാവ് പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സാരഥികൾ നാടിന് കൂടുതൽ നന്മചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കുമളി ആദിവാസി സെറ്റിൽമെൻറിന് സമീപത്തെ ഗവ. ട്രൈബൽ യു.പി സ്കൂളിലെ രണ്ടാംനമ്പർ ബൂത്തിലായിരുന്നു രാജാവിനും ഭാര്യക്കും വോട്ട്. കുമളി ഗ്രാമപഞ്ചായത്ത് 12ാം വാർഡായ ടൗൺ വാർഡിൽ ഉൾപ്പെട്ടതാണ് രാജാവ് വോട്ട് രേഖപ്പെടുത്തിയ രണ്ടാംനമ്പർ ബൂത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.