കു​മ​ളി​യി​ൽ സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്‍റ്​ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഡോ. ​ന​ഹാ​സ് മാ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഏകശില സംസ്കാരം രാജ്യത്തിന് ആപത്ത് –നഹാസ് മാള

കുമളി: പ്രവാചക വ്യക്തിത്വത്തെ അവമതിക്കുംവിധമുള്ള പ്രസ്താവനകൾക്ക് പിന്നിൽ മുസ്ലിംവിരുദ്ധ മനസ്സ് സൃഷ്ടിച്ചെടുത്ത് അതിലൂടെ ഏകശില സംസ്കാരം അടിച്ചേൽപിക്കാനുള്ള ഫാഷിസ്റ്റ്‌ അജണ്ടയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള. രാജ്യത്തിന്‍റെ വൈവിധ്യം തകർക്കാനുള്ള ഹീനശ്രമങ്ങൾക്ക് രാജ്യനിവാസികൾ മൗനാനുവാദം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കുമളി ഘടകം സംഘടിപ്പിച്ച 'അഭിമാനമാണ് പ്രിയ റസൂൽ' ബഹുജന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു നഹാസ് മാള.

ജമാഅത്തെ ഇസ്ലാമി ഇടുക്കി ജില്ല പ്രസിഡന്റ് ഷാജഹാൻ നദ്‌വി അധ്യക്ഷത വഹിച്ചു. കുമളി സെന്റ് പീറ്റേഴ്സ് മാർതോമ ചർച്ച് വികാരി ഫാ. വിജയ് മാമൻ മാത്യു സംസാരിച്ചു. ഹിറ സാംസ്കാരിക വേദി കോഓഡിനേറ്റർ അബ്ദുൽ ഹസീബ് സ്വാഗതവും സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡന്റ് ഹാരിസ് അൻസാർ നന്ദിയും പറഞ്ഞു. നവാസ് അസ്ഹരി ഖുർആൻ പാരായണം നിർവഹിച്ചു. ഹിറ മസ്ജിദ് ഇമാം അബ്ദുർറശീദ് ഫാദിൽ കശ്ശാഫി, ജമാഅത്തെ ഇസ്ലാമി കുമളി ഏരിയ പ്രസിഡന്റ് അബ്ദുർറഹീം തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Monolithic culture is a danger to the country - Nahas Mala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.