കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം ഒഴുക്കുന്നത് സംബന്ധിച്ച് തമിഴ്നാട് പൊതുമരാമത്ത് അധികൃതർ ഇരച്ചിൽപാലത്ത് പരിശോധന നടത്തി.
കനത്ത മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള 142ന് മുകളിലേക്ക് ഉയർന്നാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. ഒപ്പം ഇടുക്കിയിലേക്ക് മുല്ലപ്പെരിയാർ ജലം ഒഴുക്കാതിരിക്കുകയെന്ന ലക്ഷ്യവും ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലുണ്ട്.
തമിഴ്നാട് പൊതുമരാമത്ത് പ്രിൻസിപ്പൽ ചീഫ് എൻജിനീയർ ജ്ഞാനശേഖറിന്റെ നിർദേശപ്രകാശം എക്സിക്യൂട്ടിവ് എൻജിനീയർ സാം ഇർവിനും സംഘവുമാണ് അതിർത്തിയിലെ ഇരച്ചിൽപാലത്തിനടിയിൽ സർവേ നടത്തിയത്. മുല്ലപ്പെരിയാറിൽനിന്ന് അതിർത്തിയിലെ നാല് പെൻസ്റ്റോക് പൈപ്പുകൾവഴി സെക്കൻഡിൽ 1600 ഘനയടിയും ഇരച്ചിൽപാലം വഴി 300 ഘനയടി ജലവുമാണ് പതിവായി തുറന്നുവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.