കുമളി: പെരിയാർ കടുവ സങ്കേതത്തിനു ചുറ്റുമുള്ള കൃഷിയിടങ്ങൾ കേന്ദ്രീകരിച്ച് മൃഗവേട്ട വ്യാപകമാണെന്ന് തെളിഞ്ഞതോടെ ശക്തമായ നടപടികളുമായി വനം വകുപ്പ് രംഗത്ത്. കോട്ടയം ഡി.എഫ്.ഒ എൻ. രാജേഷ്, ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ എസ്. സന്ദീപ് എന്നിവരുടെ മേൽനോട്ടത്തിലാണ് വേട്ടക്കാരെ കണ്ടെത്താനും വേട്ട തടയാനുമായി വ്യാപക ശ്രമം തുടരുന്നത്. വേട്ട തടയാൻ ആൻറി പോച്ചിങ് സ്ക്വാഡ് സജീവമാക്കിയാണ് പരിശോധനകൾ തുടരുന്നത്. കുമളി റേഞ്ച് ഓഫിസർ എ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരുടെ സംഘം വന്യജീവി സങ്കേതത്തിന്റെ സമീപ പ്രദേശമായ തങ്കമല, തൊണ്ടിയാർ, മൂലക്കയം, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലും വിവിധ എസ്റ്റേറ്റുകളിലും പരിശോധനകൾ നടത്തി.
വനമേഖലക്ക് ചുറ്റും മൃഗവേട്ടക്കാർ സജീവമാണെന്ന ‘മാധ്യമം’ വാർത്തയെ തുടർന്ന് സജീവമായ വനം വകുപ്പ് ദിവസങ്ങൾക്കുള്ളിൽ രണ്ട് ആനക്കൊമ്പുകേസും മ്ലാവിറച്ചിയും കൊമ്പുകളും തടിയും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 10 പ്രതികളും പിടിയിലായി. ഇതിന്റെ തുടരന്വേഷണം നടക്കുന്നതിനിടെയാണ് വേട്ട കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകൾ രംഗത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.