കുമളി: കോവിഡ് പ്രതിരോധ ഭാഗമായി നിയന്ത്രണം കർശനമാക്കിയതോടെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ തൊഴിലാളികൾ. നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ബുധനാഴ്ച അതിർത്തി കടക്കാനെത്തിയ തോട്ടം തൊഴിലാളികളെ കമ്പംമെട്ട് ചെക്പോസ്റ്റിൽ പൊലീസ് തടഞ്ഞതിനെതിരെ തൊഴിലാളികൾ കമ്പത്ത് റോഡ് ഉപരോധിച്ചു.
ജില്ലയിലെ നെടുങ്കണ്ടം, കുമളി, കട്ടപ്പന, വണ്ടൻമേട്, മാലി, ചക്കുപള്ളം, കമ്പംമെട്ട് പ്രദേശങ്ങളിലെ ഏലത്തോട്ടങ്ങളിൽ ജോലിക്കായി നൂറുകണക്കിന് വാഹനങ്ങളിലെത്തിയ തൊഴിലാളികളാണ് കമ്പം-കമ്പംമെട്ട് റോഡ് ഉപരോധിച്ചത്.
തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വരുന്നവർ ഇ-പാസിന് പുറമെ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും കൈയിൽ കരുതണമെന്നാണ് നിർദേശം. എന്നാൽ, ഇത് പാലിക്കാതെ ആയിരത്തിലധികം വരുന്ന തൊഴിലാളികൾ ജീപ്പുകളിൽ എത്തിയതോടെയാണ് പൊലീസ് ഇവരെ തടഞ്ഞത്.
തൊഴിലാളികൾ റോഡ് ഉപരോധിച്ചതോടെ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർ ഇടുക്കിയിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് തൊഴിലാളികളെ ബുധനാഴ്ച തോട്ടങ്ങളിലേക്ക് പോകാൻ അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.