കുമളി: എക്സൈസ്, പൊലീസ് സംയുക്ത പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. മുരുകടി സ്വദേശി മഠത്തിൽ വീട്ടിൽ തേജസ് (43) കുമളി അട്ടപ്പള്ളത്ത് സൂക്ഷിച്ചിരുന്ന 302 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. ഇയാൾക്കെതിരെ കുമളി പൊലീസ് കേസെടുത്തു.
ഇടുക്കി എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ പി.ജി. രാജേഷ്, പ്രിവന്റിവ് ഓഫിസർ ബി. രാജ്കുമാര്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എ. അനീഷ്, പി.എൻ. ശശികല, കുമളി സ്റ്റേഷനിലെ എസ്.ഐമാരായ നൗഷാദ്, വി.ജി. അജയ്ഘോഷ്, കെ.വി. മാത്യു, പി.കെ. സുനിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.