കുമളി: ചെങ്കരയിലെ സ്വകാര്യ തേയിലത്തോട്ടത്തിൽ കുരുക്ക് വെച്ച് കാട്ടുപന്നിയെ പിടികൂടി കൊന്ന് ഇറച്ചി വിൽപന നടത്തിയ ആളെ വനപാലകർ അറസ്റ്റ് ചെയ്തു. കുമളി ചെങ്കര ശങ്കരഗിരി പുതുവൽ പ്രതീഷ് ഭവനിൽ മാരിയപ്പൻ (44) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 11 കിലോ പന്നിയിറച്ചി കണ്ടെടുത്തു. മാരിയപ്പന്റെ പക്കൽ നിന്ന് ഇറച്ചി വാങ്ങിയ ചെങ്കര, പനച്ചൂർ വീട്ടിൽ പി.വി. വിമലിനെതിരെ (42) വനപാലകർ കേസെടുത്തു.
ഇയാൾ ഒളിവിലാണ്. ചെങ്കര മേഖലയിൽ വ്യാപകമായി മൃഗവേട്ട നടക്കുന്നതായി വനപാലകർക്ക് ലഭിച്ച പരാതികളെ തുടർന്നാണ് കുമളി റേഞ്ച് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി ഇറച്ചിയുമായി പ്രതിയെ പിടികൂടിയത്. പന്നിയെ പിടികൂടാൻ ഉപയോഗിച്ച കുരുക്കും കണ്ടെടുത്തു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.