കുമളി: വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ തേക്കടിയുടെ മാനം തെളിഞ്ഞു. സഞ്ചാരികൾ ഒഴിഞ്ഞുകിടന്ന ഹോട്ടലുകളിൽ തിരക്ക് ഏറിയതോടെ ടൂറിസം രംഗത്തും ഉണർവായി.കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വലിയ തിരിച്ചടിയേറ്റ തേക്കടി, കുമളി മേഖലകളിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയത് ഈ രംഗത്തെ നിക്ഷേപകർക്ക് വലിയ ആശ്വാസമാണ്.
ഒാണ അവധി ആഘോഷിക്കാനാണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികൾ തേക്കടിയിലേക്ക് എത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇല്ലാത്തതിനാൽ തേക്കടിയിൽ ഇപ്പോൾ എത്തുന്ന സഞ്ചാരികൾക്ക് ബോട്ട് സവാരി ഉൾെപ്പടെ മുഴുവൻ പരിപാടികളിലും തിരക്കില്ലാതെ പങ്കെടുത്ത് മടങ്ങാം.
ഓണത്തോടനുബന്ധിച്ച് വിവിധ വിഭവങ്ങൾ ഒരുക്കി ഹോട്ടലുകളും നിരക്കുകളിൽ ഇളവുനൽകി കെ.ടി.ഡി.സി ഹോട്ടലുകളും സഞ്ചാരികളെ ആകർഷിക്കാൻ രംഗത്തുണ്ട്.ഇടുക്കി അണക്കെട്ടിലും സന്ദർശകരുടെ തിരക്കേറി. കുട്ടികളടക്കം വെള്ളിയാഴ്ച എണ്ണൂറോളം പേരാണ് അണക്കെട്ട് സന്ദർശിച്ചത്. ബുധനാഴ്ച ഇത് അഞ്ഞൂറോളമായിരുന്നു.
വരും ദിവസങ്ങളിലും സന്ദർശകരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. കോവിഡ് പശ്ചാത്തലത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്ന അണക്കെട്ട് ഒാണത്തോടനുബന്ധിച്ച് വ്യാഴാഴ്ച മുതലാണ് തുറന്നത്. നിലവിൽ ഈ മാസം 23 വരെ തുറക്കാനാണ് അനുമതി. ഇത് നീട്ടുമെന്നാണ് സൂചന. വരും മാസങ്ങളിൽ തുടർച്ചയായി അണക്കെട്ട് സന്ദർശകർക്ക് തുറന്നുകൊടുക്കണമെന്ന ശിപാർശ ൈവദ്യുതി വകുപ്പിെൻറ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.