കുമളി: ലക്ഷങ്ങൾ വിലപേശി ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നുപേരെ തമിഴ്നാട് വനം വകുപ്പ് മധുര ഫ്ലയിങ് സ്ക്വാഡ് അറസ്റ്റ് ചെയ്തു.
ദിണ്ഡുഗൽ ജില്ലയിലെ പഴനിയിലാണ് സംഭവം. പഴനി ബാലസമുദ്രം സ്വദേശി രാമൻ (53), കന്നിവാടി സ്വദേശി സോമസുന്ദരം (49), വയലൂർ സ്വദേശി ഗണേശൻ (59) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് രണ്ടുകിലോ വീതമുള്ള രണ്ട് ആനക്കൊമ്പ് കണ്ടെടുത്തു.
കൊമ്പുകളുമായി യാത്ര ചെയ്ത മൂന്ന് ബൈക്ക്, മൂന്ന് മൊബൈൽ ഫോൺ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളിലെ ബാലസമുദ്രം ബീറ്റിൽ കാട്ടിലെ പാറയിടുക്കിൽ വീണ് െചരിഞ്ഞ ആനയുടെ കൊമ്പുകളാണ് സംഘം മോഷ്ടിച്ച് വിൽപനക്ക് ശ്രമിച്ചത്. കാട്ടിനുള്ളിൽനിന്ന് തേൻ ശേഖരിക്കാൻ പോയ രാമൻ ആണ് കൊമ്പുകൾ മോഷ്ടിച്ചത്. ഇത് വിൽപനക്ക് സോമസുന്ദരത്തെ ഏൽപിച്ചു. സോമസുന്ദരം ഗണേശന്റെ സഹായം തേടി. ഇരുവരും ചേർന്ന് കൊമ്പുകൾ വിൽക്കുന്നതിന് ശ്രമിക്കുന്നതിനിടെ വാങ്ങാനെന്ന പേരിൽ വനപാലകർ വേഷം മാറി രംഗത്തെത്തിയാണ് മൂവരെയും കുടുക്കിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.