കു​മ​ളി​യി​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ പു​ന​രാ​രം​ഭി​ച്ച ത​മി​ഴ്നാ​ട് ബ​സ്​ സ​ർ​വി​സ്

കോ​വി​ഡ് ജാ​ഗ്ര​താ​കേ​ന്ദ്രം പൂട്ടി; അ​തി​ർ​ത്തി​ക്ക​പ്പു​റം ബ​സ് എ​ത്തി

കു​മ​ളി: മാ​സ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​തി​ർ​ത്തി​ക്ക​പ്പു​റം ത​മി​ഴ്നാ​ട് ബ​സ്​ സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചു. കു​മ​ളി​യി​ൽ​നി​ന്ന്​ തേ​നി ജി​ല്ല​യി​ലെ ക​മ്പ​ത്തേ​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ലോ​ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച ബ​സ് സ​ർ​വി​സാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.

കോ​വി​ഡ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ കു​മ​ളി ടൗ​ണി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കോ​വി​ഡ് ജാ​ഗ്ര​താ​കേ​ന്ദ്രം വെ​ള്ളി​യാ​ഴ്ച പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ജാ​ഗ്ര​ത കേ​ന്ദ്ര​ത്തി​െൻറ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ​ക്ക് ഇ​നി ക്വാ​റ​ൻ​റീ​നി​ല്ലാ​തെ ത​മി​ഴ്നാ​ട്ടി​ൽ പോ​യി വ​രാ​നാ​വും.

ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യി വ​രു​ന്ന​വ​ർ സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ കോ​വി​ഡ്-19 ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ബ​ന്ധ​ന മാ​ത്ര​മാ​ണ് പാ​ലി​ക്കേ​ണ്ട​ത്.

ഈ ​വി​വ​രം അ​തി​ർ​ത്തി​യി​ലെ പൊ​ലീ​സി​ന് ന​ൽ​കി അ​തി​ർ​ത്തി ക​ട​ന്ന് യാ​ത്ര ചെ​യ്യാം. മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം അ​തി​ർ​ത്തി​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങി​യ​ത് കു​മ​ളി ഉ​ൾ​െ​പ്പ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര മേ​ഖ​ല​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഏ​റെ ആ​ശ്വാ​സ​മാ​യി.

Tags:    
News Summary - TN bus servise restarted from kumily boarder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.