കുമളി: സംസ്ഥാന അതിർത്തിയിൽ തീവണ്ടിയുടെ ചൂളം വിളി ഉയരാൻ അധികം നാളുകളില്ലെന്ന് വ്യക്തമാക്കി തേനി - ബോഡി പാതയിൽ വെള്ളിയാഴ്ച സിഗ്നൽ പരിശോധന നടന്നു.
തേനി മുതൽ അതിർത്തിയിലെ ബോഡിനായ്ക്കന്നൂർ വരെയുള്ള 16 കിലോമീറ്ററിലാണ് സിഗ്നൽ പരിശോധനകൾ നടന്നത്. തേനി - ബോഡിനായ്ക്കന്നൂർ പാതയിൽ മൂന്ന് സ്ഥലത്താണ് സിഗ്നൽ ഗേറ്റുകൾ ഉള്ളത്. ഇവയുടെ പ്രവർത്തനം പരിശോധിക്കുന്നതിനൊപ്പം ബോഡിനായ്ക്കന്നൂരിലെ സ്റ്റേഷനിലെ സിഗ്നൽ പരിശോധനയുമാണ് നടത്തിയത്.
മധുരയിൽനിന്ന് എത്തിച്ച എൻജിൻ തേനി മുതൽ ബോഡി നായ്ക്കന്നൂർവരെ ഓടിച്ചായിരുന്നു പരിശോധനകൾ. പരിശോധനകൾക്ക് ദക്ഷിണ റെയിൽവേ സിഗ്നൽ വിഭാഗം ചീഫ് എൻജിനീയർ ഇളംപൂർണൻ, ഉദ്യോഗസ്ഥരായ സൂര്യമൂർത്തി, സുധീർ കുമാർ എന്നിവർ നേതൃത്വം നൽകി. തേനി - ബോഡിനായ്ക്കന്നൂർ മീറ്റർഗേജ് റെയിൽവേപാത ബ്രോഡ്ഗേജ് പാതയാക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിലാണ്. ബോഡിനായ്ക്കന്നൂരിലേക്ക് റെയിൽവേ ലൈൻ നീളുന്നത് റെയിൽവേ സാന്നിധ്യം ഇല്ലാത്ത ഇടുക്കി ജില്ലക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.