കുമളി: കൊറോണ വൈറസിനെ ഭയന്ന് ജനം അടച്ചുപൂട്ടി വീട്ടിലിരിക്കുമ്പോൾ പ്രകൃതിയുമായി സൗഹൃദത്തിൽ ജീവിക്കുന്നവർക്ക് കാട്ടിൽ എല്ലാം പഴയതുപോലെ. പതിവായി രാവിലെ എത്തി കൊമ്പുകൊണ്ട് ക്വാർട്ടേഴ്സിെൻറ മുൻവാതിലിൽ തട്ടി ശബ്ദമുണ്ടാക്കി ഭക്ഷണം ചോദിക്കുന്ന മ്ലാവുമുതൽ താമസസ്ഥലത്തിന് പിന്നിലെത്തി ഭക്ഷണം തേടുന്ന കേഴയും കാട്ടുകോഴിയും കുരങ്ങുമെല്ലാം ഇവിടെ മനുഷ്യനുമായി ചങ്ങാത്തത്തിലാണ്. പെരിയാർ കടുവസങ്കേതത്തിലെ തമിഴ്നാട് ജീവനക്കാരുടെ താമസസ്ഥലത്ത് എല്ലാം പതിവുപോലെ.
രോഗഭീതിയെത്തുടർന്ന് തനിച്ചിരിപ്പ് മനുഷ്യന് വിധിക്കപ്പെട്ടതോടെ പ്രകൃതി മാത്രമായി പലർക്കും കൂട്ട്. കാട്ടിൽ സന്ദർശകർക്ക് വിലക്ക് വന്നതോടെ സഞ്ചാരികൾ നടന്ന വഴികൾ ഇപ്പോൾ ജീവികൾക്ക് സ്വന്തം.
പതിവായി ആളും ബഹളവും കണ്ട് ശീലിച്ച വന്യജീവികൾ ഇപ്പോൾ കാടിെൻറ നിശ്ശബ്ദതയിൽ ഇവിടുള്ള ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ച് സ്വതന്ത്രമായി ചുറ്റുന്നു. പതിവായി ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾക്ക് സമീപമെത്തുന്ന ജീവികൾ കുടുംബാംഗങ്ങൾ നൽകുന്ന പഴങ്ങളും ഭക്ഷണസാധനങ്ങളും കഴിച്ച് നന്ദിപൂർവം തലയാട്ടി കാട്ടിലേക്ക് മറയും.
കോവിഡിനെത്തുടർന്ന് മിക്കവരും വീട്ടിലുള്ളതിനാൽ, എപ്പോഴെത്തിയാലും എന്തെങ്കിലും കഴിക്കാൻ കിട്ടുന്നത് മിണ്ടാപ്രാണികൾക്കും സന്തോഷം. തനിച്ചിരിപ്പിെൻറ വിരസതയിൽ പതിവായെത്തുന്ന ജീവികൾ ജീവനക്കാർക്കും കുടുംബത്തിനും ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.