മൂന്നാര്‍: ചിന്നക്കനാലില്‍നിന്ന് മരം മുറിച്ചുകടത്തിയ സംഭവത്തില്‍ കൂടുതല്‍ വനം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത. സംഭവത്തിൽ ദേവികുളം റേഞ്ച് ഒാഫിസർ അടക്കമുള്ളവരുടെ വീഴ്ച സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം ദേവികുളം റേഞ്ച് ഓഫിസിന് കീഴിലെ ചിന്നക്കനാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസിലെ ഫോറസ്റ്റര്‍ റെജി ശ്രീധര്‍, ഗാര്‍ഡുമാരായ സിജിമോന്, ഷൈജോ മാത്യു എന്നിവരെ ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോര്‍ജി പി. മാത്തച്ചന് സസ്പെൻഡ് ചെയ്തിരുന്നു. കൂടുതല്‍പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മരം മുറിച്ചവർ ഉൾപ്പെടെ മൂന്നുപേർ നേരേത്ത അറസ്റ്റിലായിരുന്നു.
കഴിഞ്ഞ 22നാണ് ചിന്നക്കനാല്‍ മുത്തമ്മ കോളനിയിലെ സ്വകാര്യ ഭൂമിയില്‍ നിന്ന കാട്ടുമരങ്ങള്‍ വെട്ടിക്കടത്തിയത്. ആദ്യം കേസെടുത്ത വനംവകുപ്പ് 92 മരങ്ങള്‍ മുറിച്ചുകടത്തിയതായി കണ്ടെത്തിയെന്നും 68,000 രൂപ പിഴ ഈടാക്കിയെന്നും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തി.
നാമമാത്ര പിഴ ചുമത്തി കേസ് ഒതുക്കിത്തീർക്കാനാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍, പ്രത്യേക അന്വേഷണ സംഘത്തിെൻറ പരിശോധനയില്‍ 144 മരങ്ങള്‍ മുറിച്ചെന്നും അതുവഴി സര്‍ക്കാറിന് 5.24 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.