മൂന്നാര്‍: ഇടമലക്കുടിയില്‍ ആദിവാസികളുടെ ഭവന നിർമാണം പാതിവഴിയില്‍ നിലച്ചിട്ട് ഏഴുവര്‍ഷം പിന്നിടുന്നു. മൂന്നുകോടിയോളം ചെലവഴിച്ച് ഇടമലക്കുടി സ്‌പെഷല്‍ പാക്കേജിെൻറ ഭാഗമായി നിർമിച്ച പദ്ധതിയാണ് ഏഴുവര്‍ഷം പിന്നിടുമ്പോഴും പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ തയാറാകാത്തത്.
ആദിവാസി പുനരധിവാസം സര്‍ക്കാറിെൻറ അജണ്ടയാണെങ്കിലും ആരും കുടിയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് കുടിനിവാസി നന്ദകുമാര്‍ പറഞ്ഞു. 2013ല്‍ ഇടമലക്കുടി സ്‌പെഷല്‍ പാക്കേജിെൻറ ഭാഗമായി ഇടതുമുന്നണി സര്‍ക്കാര്‍ 10.32 കോടി രൂപയാണ് അനുവദിച്ചത്. ആദിവാസികള്‍ക്കുള്ള വീട്, വെള്ളം, ഗതാഗത സൗകര്യം, വൈദ്യുതി തുടങ്ങിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് ഭവനനിർമാണ പ്രവര്‍ത്തനങ്ങൾ അടിയന്തരമായി ആരംഭിച്ചു. എന്നാല്‍, നിർമാണം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടതോടെ കരാറുകാരന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. വീടുകള്‍ നിർമിക്കുന്നതിന് ആവശ്യമായ കെട്ടിടസാമഗ്രികള്‍ കുടികളില്‍ എത്തിക്കുന്നതിന് ഗതാഗത സൗകര്യം ഇല്ലാത്തതായിരുന്നു പ്രശ്‌നം. സംഭവം വിവാദമായതോടെ സര്‍ക്കാറിെൻറ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി പദ്ധതി വീണ്ടും ആരംഭിച്ചെങ്കിലും പല വീടുകളും പാതികെട്ടിയ നിലയിലാണ്.
മറ്റ് പദ്ധതികളായ വെള്ളം, റോഡ്, വൈദ്യുതി എന്നിവ എങ്ങുമെത്തിയില്ല. മൂന്നുകോടിയിലധികം തുക പദ്ധതിയുടെ ഭാഗമായി ചെലവഴിച്ചതായാണ് കുടിനിവാസികള്‍ പറയുന്നത്.
മുക്കാല്‍ഭാഗത്തോളം നിർമാണം പൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് മേല്‍ക്കൂരകൂടി നിർമിച്ചുനല്‍കിയാല്‍ നല്ലൊരന്തരീക്ഷത്തില്‍ കിടന്നുറങ്ങാന്‍ കഴിയുമായിരുന്നെന്ന് നന്ദകുമാര്‍ പറയുന്നു. തെരഞ്ഞെടുപ്പിനുമാത്രം കുടിയിലെത്തുന്ന രാഷ്ട്രീയ നേതാക്കള്‍ പ്രശ്‌നങ്ങള്‍ സര്‍ക്കാറിെൻറ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.