മൂന്നാർ: ഫ്ലാഷ്മോബും കുതിരസവാരിയും നടത്തി മൂന്നാറിൽ ലഹരി വിരുദ്ധ വാരാചരണത്തിന് വേറിട്ട തുടക്കം. അഡ്വ. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാര്‍കോ കോഓഡിനേഷന്‍ സെന്റർ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. മൂന്നാര്‍ പോസ്റ്റ് ഓഫിസ് കവലയിലാണ് കാര്‍മലഗിരി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബ് അരങ്ങേറിയത്.
മൂന്നാർ പൊലീസും എക്സൈസും ചേർന്ന് നടത്തിയ കുതിരസവാരിയും ശ്രദ്ധ നേടി. മൂന്നാർ എസ്.എച്ച്.ഒ മനേഷ് കെ. പൗലോസിന്റെ നേതൃത്വത്തിലായിരുന്നു കുതിരസവാരി. മൂന്നാര്‍ ടൗണില്‍ സ്കൂള്‍, കോളജ് വിദ്യാർഥികളെയും പ്രദേശവാസികളെയും സംഘടിപ്പിച്ചാണ് പൊലീസ്-വനം വകുപ്പ്-എക്സൈസ് എന്നിവരുടെ നേതൃത്വത്തിൽ റാലി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് അധ്യക്ഷതവഹിച്ചു. ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി.
ദേവികുളം മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കവിതകുമാര്‍, പ്രവീണ രവികുമാര്‍, മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആർ. മനോജ്, അസി.എക്സൈസ് കമീഷണര്‍ ആർ. ജയചന്ദ്രന്, എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.എസ്. ഷിജു എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.