പൊലീസിന്​ നേരെ ആക്രമണം; അഞ്ച്​ പേർ അറസ്റ്റിൽ

മൂന്നാർ: മൂന്നാറില്‍ പൊലീസിന് നേരെ അക്രമണം. ചൊവ്വാഴ്ച രാത്രി കാര്‍ത്തിക വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇടുക്കി എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥൻ വിഷ്ണുവിനാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട്​ അഞ്ച്​ പേരെ മൂന്നാർ പൊലീസ്​ അറസ്റ്റ്​ ചെയ്തു.

ഓട്ടോ റിക്ഷയില്‍ എത്തിയ അഞ്ചംഗ മദ്യപ സംഘം പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയായിരുന്നു. മാട്ടുപ്പെട്ടി സ്വദേശികളായ സുരേഷ് കണ്ണന്‍, ദീപക്, രാജേഷ്, വേലന്‍, മറയൂര്‍ സ്വദേശി മുകേഷ് എന്നിവരാണ്​ അറസ്റ്റിലായത്​. മർദനമേറ്റ ഉദ്യോഗസ്ഥന്‍ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags:    
News Summary - Attack on police; five arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.