മൂന്നാർ: മൂന്നാർ മേഖലയിലെ ആറ് വില്ലേജിൽ കെട്ടിട നിർമാണത്തിന് വില്ലേജ് ഓഫിസർമാർ നൽകിയ മുഴുവൻ എൻ.ഒ.സികളും ജില്ല കലക്ടർ റദ്ദ് ചെയ്തു. ദേവികുളം സബ് കലക്ടർ പ്രേംകൃഷ്ണെൻറ ശിപാർശയുടെ അടിസ്ഥാനത്തിൽ കലക്ടർ എച്ച്. ദിനേശേൻറതാണ് നടപടി. വാണിജ്യ ആവശ്യത്തിന് കെട്ടിടം നിർമിക്കാൻ ജില്ല കലക്ടറുടെ അനുമതിയും കർശനമാക്കി. ഇനി വീട് നിർമിക്കാൻ തഹസിൽദാറുടെ അനുമതിയും വേണം.
ഇടക്കാലത്ത് വില്ലേജ് ഓഫിസർമാർ നൽകിയ എൻ.ഒ.സിയുടെ മറവിൽ അനധികൃത നിർമാണം വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികളുമായി ജില്ല ഭരണകൂടം രംഗത്തുവന്നത്. കെ.ഡി.എച്ച്, പള്ളിവാസൽ, ആനവിരട്ടി, വെള്ളത്തൂവൽ, ചിന്നക്കനാൽ, ബൈസൻവാലി വില്ലേജുകളിലാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. മൂന്നാർ മേഖലയിൽ സർക്കാർ ഭൂമി കൈയേറി കെട്ടിടം നിർമിക്കുന്നത് വർധിച്ചതോടെയാണ് റവന്യൂ വകുപ്പിെൻറ എൻ.ഒ.സി ഹാജരാക്കണമെന്ന വ്യവസ്ഥ നടപ്പാക്കിയത്. അതോടെ കൈയേറ്റം കുറഞ്ഞിരുന്നു.
എന്നാൽ, 2018ൽ അഞ്ചുമാസത്തേക്ക് ഈ അനുമതി നൽകാൻ വില്ലേജ് ഓഫിസർമാരെ ചുമതലപ്പെടുത്തി. ഇക്കാലയളവിൽ കൈവശപ്പെടുത്തിയ അനുമതികൾ ഉപയോഗിച്ച് കെട്ടിടനിർമാണം വ്യാപകമായതോടെയാണ് സബ് കലക്ടർ ഇവ റദ്ദാക്കണമെന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.
10 വർഷം മുമ്പ് വാങ്ങിയ എൻ.ഒ.സി ഉപയോഗിച്ച് ഇപ്പോഴും കെട്ടിടങ്ങൾ നിർമിക്കുന്നത് പ്രത്യേക അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഇനിമുതൽ റവന്യൂ വകുപ്പിെൻറ അനുമതിപത്രത്തിന് കാലാവധി നിശ്ചയിക്കണമെന്നും ശിപാർശയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.