അവിശ്വാസം പാസായി; ക്ഷേമകാര്യ അധ്യക്ഷസ്ഥാനം പോയി

മൂന്നാര്‍: എതിര്‍ കക്ഷി അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം പാസായതോടെ മൂന്നാര്‍ ഗ്രാമ പഞ്ചായത്തിലെ ക്ഷേകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാൻ കെ. ദിനകരന് സ്ഥാനം നഷ്ടമായി.ഭരണകക്ഷി അംഗങ്ങളായ മൂന്നു പേര്‍ നല്‍കിയ അവിശ്വാസമാണ് പാസായത്.

എല്‍.ഡി.എഫ് അംഗങ്ങളായ ഉമ, മേരി, തങ്കമണി എന്നിവരാണ് അവിശ്വാസം കൊണ്ടുവന്നത്.ചര്‍ച്ചയില്‍ പങ്കെടുത്ത നാലുപേരും പ്രമേയത്തെ അനുകൂലിച്ചു. ഭരണകക്ഷിയില്‍നിന്ന് കൂറുമാറി പ്രതിപക്ഷത്തേക്ക് മാറിയതോടെ പഞ്ചായത്ത് ഭരണം ആറുമാസത്തിന് മുമ്പ് കോണ്‍ഗ്രസിന് നഷ്ടമായിരുന്നു.

ഒന്നാം വാര്‍ഡായ രാജമലയില്‍ നിന്നാണ് ദിനകരന്‍ വിജയിച്ചത്. പ്രതിപക്ഷ കോണ്‍ഗ്രസ് അംഗമായ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് അംഗത്തിനെതിരെയും ഭരണ കക്ഷി അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Disbelief passed; The chairmanship of welfare is gone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.