പെട്ടിമുടിയില്‍ മരിച്ചവരെ രാജമല ഡിവിഷനിലെ കുടുംബങ്ങള്‍ അനുസ്മരിക്കുന്നു

പെട്ടിമുടിയില്‍ മരിച്ചവരെ അനുസ്മരിച്ച് രാജമലയിലെ കുടുംബങ്ങള്‍

പെട്ടിമുടി: സ്വാതന്ത്ര്യദിനത്തിൽ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ച് രാജമല ഡിവിഷനിലെ കുടുംബങ്ങള്‍.

നയമക്കാട് എസ്​റ്റേറ്റി​െൻറ ഭാഗമായ രാജമല ഡിവിഷനിലെ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തിലായിരുന്നു അനുസ്മരണം.

മരിച്ചവരുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ തിരിതെളിച്ചും പുഷ്പങ്ങള്‍ സമര്‍പ്പിച്ചും അവര്‍ പ്രയപ്പെട്ടവരെ ഓര്‍ത്തു.

കൂടെയുണ്ടായിരുന്ന തൊഴിലാളികളിലേറെപേരും ആ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. പെട്ടിമുടിയിലെ സ്‌നേഹത്തി​െൻറയും ഐക്യത്തി​െൻറയും ഓര്‍മകള്‍ ഓരോരുത്തരും പങ്കുവെച്ചു. മരിച്ചവരെ കൂട്ടമായി സംസ്‌കരിച്ച മൈതാനത്ത് എത്തിയും ചിലർ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.