മൂന്നാര്‍: മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുത്ത പരിപാടിയുടെ പ്രചാരണത്തിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഇലക്ഷൻ എൻേഫാഴ്സ്മെൻറ് സ്ക്വാഡിെൻറ കണ്ടെത്തൽ.
മൂന്നാര്‍ ടൗണിലും പൊതുസ്ഥലങ്ങളിലും പാര്‍ട്ടിയുടെ തോരണങ്ങളും ഫ്ലക്സ് ബോര്‍ഡുകളും സ്ഥാപിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കാണിച്ച് സി.പി.എം മൂന്നാര്‍ ഏരിയ സെക്രട്ടറിക്ക് കത്തുനല്‍കി. അടിയന്തരമായി ഇവ അഴിച്ചുമാറ്റണമെന്നാണ് നിർദേശം. മൂന്നാര്‍ ടൗണിലും പരിപാടി നടക്കുന്ന പഴയമൂന്നാറിലുമായി നൂറുകണക്കിന് ബോര്‍ഡുകളാണ് സ്ഥാപിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് നിരീക്ഷകരായ അലോക്ശേഖര്, നരേഷ്കുമാര്‍ ബന്‍സാല്‍ എന്നിവരുടെ നിർദേശപ്രകാരമാണ് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.