മൂന്നാർ: അയൽ സംസ്ഥാനത്തെ പൂപ്പാടങ്ങൾ തളിർക്കുമ്പോൾ, പൂമണം പരക്കുന്നത് മൂന്നാറിൽ. തമിഴ്നാട്ടിലെ തേനി ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ പൂകൃഷി വീണ്ടും സജീവമായതോടെ മൂന്നാറിലേക്ക് കൂടുതൽ പൂക്കൾ എത്തിത്തുടങ്ങി.
രണ്ടര വര്‍ഷത്തെ ഇടവേളക്കുശേഷമാണ് പൂവിപണിയില്‍ ഉണര്‍വ് പ്രകടമായത്. തേനിയിലെയും നാമക്കല്ലിലെയും പാടങ്ങളില്‍ പൂക്കള്‍ നിറഞ്ഞതോടെ കര്‍ഷകരും ആഹ്ലാദത്തിലാണ്.
ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തേനി ജില്ലയിലാണ് പൂവിപണി ഏറ്റവും കൂടുതൽ സജീവമായത്. ഇവിടെ നിന്ന് എത്തിക്കുന്ന പൂക്കള്‍ ഏറെ ഉപയോഗിക്കുന്നത് മൂന്നാറിലും എസ്റ്റേറ്റ് പ്രദേശങ്ങളിലുമാണ്. മുല്ലപ്പൂകൃഷി ഏറെയുള്ള നാമക്കല്‍ ജില്ലയില്‍നിന്ന് മൂന്നാറിലും പരിസരങ്ങളിലും പൂക്കള്‍ ഏറെ എത്തുന്നുണ്ട്.
തേനി ജില്ലയിലെ ചിന്നമന്നൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട അളകാപുരി, മുത്തുലാപുരം, അയ്യംപെട്ടി, പൂലാനന്തപുരം, തരന്തംപെട്ടി എന്നിവടങ്ങളിലാണ് പൂകൃഷി ഏറെയുള്ളത്. ഇവിടങ്ങളില്‍നിന്നുള്ള പൂക്കളില്‍ നല്ലൊരു ഭാഗം ഉപയോഗിക്കുന്നത് ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക്പോസ്റ്റുകളുള്ള ബോഡിമെട്ട്, കമ്പംപെട്ടി എന്നിവിടങ്ങളിലാണ്. തേനി, ഉസിലംപെട്ടി എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകള്‍ വഴിയാണ് പൂക്കള്‍ വിപണിയിലേക്ക് എത്തുന്നത്. കോവിഡ് കാലത്തെ അപേക്ഷിച്ച് വില കൂടുതല്‍ ലഭിക്കുന്നതും ഇവിടുത്തെ കര്‍ഷകരെ ആനന്ദിപ്പിക്കുന്നു.
കൂടുതല്‍ ചെലവാകുന്ന മുല്ലപ്പൂവിനാണ് വിപണിയില്‍ ഏറ്റവും താരമൂല്യമുള്ളത്. കിലോക്ക് 400 രൂപയാണ് മുല്ലപ്പൂവിന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ജമന്തിപ്പൂവിനാണ് ഏറ്റവും കുറവ് വില.
ഒരു കിലോ ജമന്തിക്ക് 40 രൂപയാണ് വില. അലങ്കാരത്തിനു ഉപയോഗിക്കുന്ന പൂക്കള്‍ക്കു പുറമെ ഔഷധഗുണത്തിനായി വിളവെടുക്കുന്ന പൂക്കള്‍ക്കും ഇപ്പോള്‍ നല്ല കാലമാണെന്ന് കര്‍ഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.