ഇടുക്കി: വരയാടുകളുടെ പ്രജനനകാലവുമായി ബന്ധപ്പെട്ട് രണ്ടു മാസം മുമ്പ് അടച്ച ഇരവികുളം ദേശീയോദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നു. ആദ്യദിവസം 1184 സന്ദര്‍ശകര്‍ എത്തി. കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവേശിപ്പിക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുവരെയാണ് പ്രവേശന സമയം. പുതുതായി എൺപതിലധികം വരയാടിന് കുഞ്ഞുങ്ങളെ ഉദ്യാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ നടക്കുന്ന കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ കൃത്യമായ വിവരം ലഭിക്കൂ.
പോയ വര്‍ഷം നൂറിനു മുകളില്‍ കുഞ്ഞുങ്ങള്‍ പ്രജനനകാലത്ത് ഉദ്യാനത്തില്‍ പിറന്നിരുന്നു. അടച്ചിടല്‍ കാലയളവില്‍ പ്രവേശന കവാടത്തിേൻറത് ഉള്‍പ്പെടെ മുഖം മിനുക്കല്‍ ജോലികളും പാര്‍ക്കില്‍ നടത്തി. ഉദ്യാനം തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.