മൂന്നാർ: ഓൺലൈൻ പഠനത്തിനായി ബന്ധുവീട്ടിലേക്ക് ടാക്സി ജീപ്പിൽ യാത്രചെയ്ത 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറെ റിമാൻഡ് ചെയ്തു. കണ്ണൻദേവൻ കമ്പനി ലക്ഷ്മി എസ്റ്റേറ്റിൽ ഈസ്റ്റ് ഡിവിഷനിൽ പി. ശിവ കണ്ണനെയാണ് (26) റിമാൻഡ് ചെയ്തത്.
വീട്ടിൽ മൊബൈൽ റേഞ്ച് കിട്ടാത്തതിനാൽ മൂന്നാർ ടൗണിലുള്ള ബന്ധുവീട്ടിലെത്തിയാണ് പെൺകുട്ടി പതിവായി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച പതിവുപോലെ പെൺകുട്ടി ജീപ്പിൽ മൂന്നാറിലേക്ക് വരുന്നതിനിടയിലാണ് പ്രതി തേയില തോട്ടത്തിനുസമീപം ജീപ്പ് നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്.
ജീപ്പിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നില്ല. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് പ്രതി പെൺകുട്ടിയെ ജീപ്പിൽ കയറ്റി പഴയ മൂന്നാറിൽ എത്തിച്ച് ഇറക്കിവിട്ടശേഷം രക്ഷപ്പെട്ടു.
പഴയ മൂന്നാറിൽനിന്ന് ഓട്ടോ വിളിച്ച് പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതിനൽകി. മൂന്നാർ എസ്.എച്ച്.ഒ സാം ജോസ്, എസ്.ഐ കെ.എം. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് നാലുമണിക്കൂറിനുശേഷം തേയില തോട്ടത്തിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.