മൂന്നാർ: മുൻകരുതലായി പെട്ടിമുടിയിലെ അവശേഷിച്ച എസ്റ്റേറ്റ് ലയങ്ങൾ കെ.ഡി.എച്ച്.പി കമ്പനി ഒഴിപ്പിച്ചു. കന്നിമല എസ്റ്റേറ്റിലെ ലയങ്ങളിലേക്കാണ് ഇവരെ മാറ്റി പാർപ്പിച്ചത്. പരിശോധനകളും പഠനങ്ങളും മറ്റും കഴിഞ്ഞ് അപകട സാധ്യതയില്ലെന്ന് ഉറപ്പിച്ചാൽ മാത്രമേ ഇനി ഇവരെ തിരിച്ചെത്തിക്കുകയുള്ളൂവെന്ന് കണ്ണൻ ദേവൻ ഹിൽസ് പ്ലാേൻറഷൻ മാനേജിങ് ഡയറക്ടർ മാത്യു അബ്രഹാം പറഞ്ഞു.
പെട്ടിമുടിയിലുണ്ടായ ദുരന്തം ഞെട്ടലുളവാക്കിയിരിക്കുകയാണ്. മറ്റ് ലയങ്ങളിൽ അപകടസാധ്യതയുള്ളപ്പോൾ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത് പെട്ടിമുടിയിലേക്കായിരുന്നു. അത്രയധികം സുരക്ഷിതവും, വിശ്വാസവുമായിരുന്നു പെട്ടിമുടി. പക്ഷേ ദുരന്തം ഇത്തവണ ഈ ലയങ്ങളെ തേടിയെത്തിയത് വിശ്വസിക്കാനായിട്ടില്ല.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം കമ്പനി പ്രഖ്യാപിച്ചതായി എം.ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.