മൂന്നാർ: ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇ.എസ്.ഐ ഡിസ്പെന്‍സറികള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. മൂന്നാര്‍ കണ്ണന് ദേവന് ഹില്‍സ് ഇ.എസ്.ഐ ഡിസ്പെന്‍സറിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
അഡ്വ. എ. രാജ എം.എല്‍.എ അധ്യക്ഷതവഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ് വകുപ്പിന്റെ കീഴിലാണ് കണ്ണന്‍ദേവന്‍ ഹില്‍സ് മൂന്നാര്‍ ഇ.എസ്.ഐ ഡിസ്പെന്‍സറി പ്രവര്‍ത്തനം ആരംഭിച്ചത്. എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച 10 ലക്ഷം രൂപ മുതല്‍ മുടക്കി പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് ആശുപത്രിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്.
നിലവില്‍ ഒരു ഡോക്ടറുടെ സേവനമാണ് ലഭിക്കുക. മൂന്നാര്‍ കോളനിയില്‍ ഹോമിയോ ഡിസ്പെന്‍സറിക്ക് സമീപമാണ് പുതിയ ഇ.എസ്.ഐ ഡിസ്പെന്‍സറി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി സതീഷ്, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഭവ്യ കണ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജാക്വലിന് മേരി, ഗ്രാമപഞ്ചായത്ത് അംഗം മാര്‍ഷ് പീറ്റര്‍, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ് വകുപ്പ് റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജോവന് കരേന്‍ മെയ്ന്‍, ഇ.എസ്.ഐ കോര്പറേഷന് നാഷനല്‍ ബോര്‍ഡ് അംഗം വി. രാധാകൃഷ്ണന്, ബ്രാഞ്ച് ഇന്‍ചാര്‍ജ് നിയാസ് കരീം, ഇ.എസ്.ഐ എറണാകുളം ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. റാണി പ്രസാദ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എന്‍. സഹജന് തുടങ്ങിയവര്‍ പങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.