മൂന്നാർ: ടൗണിൽ പെരിയവരൈ കവല ടാക്സി സ്റ്റാൻഡിലെ സുരക്ഷാമതിൽ തകർന്നിട്ട് മാസങ്ങളായെങ്കിലും പുനർനിർമിക്കാൻ നടപടിയില്ല. കന്നിയാറിന്റെ തീരത്തുകൂടിയാണ് ഇവിടെ മൂന്നാർ-മറയൂർ റോഡ് കടന്നുപോകുന്നത്. പുഴയിൽനിന്ന് റോഡ് ലെവൽവരെ കരിങ്കൽ സംരക്ഷണഭിത്തി കെട്ടിയ ശേഷം അതിനു മുകളിൽ നിർമിച്ചിരുന്ന മതിലാണ് തകർന്നത്.
ഇതോടെ സ്റ്റാൻഡിൽ വാഹനങ്ങൾ നിർത്തിയിടാൻ പിന്നോട്ടെടുക്കുമ്പോൾ സൂക്ഷ്മതക്കുറവുണ്ടായാൽ പുഴയിൽ പതിക്കുന്ന സ്ഥിതിയാണ്. ഒരിക്കൽ ഒരു ജീപ്പ് നിയന്ത്രണംവിട്ട് പുഴയിൽ പതിച്ചെങ്കിലും ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇടമലക്കുടിയിലേക്കും വിവിധ എസ്റ്റേറ്റുകളിലേക്കുമുള്ള ട്രിപ് ജീപ്പുകളും സ്വകാര്യ വാഹനങ്ങളുമാണ് ഇവിടെ നിർത്തിയിടുന്നത്. അടിയന്തരമായി സംരക്ഷണഭിത്തി നിർമിച്ച് സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ
അപകടങ്ങൾ ആവർത്തിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.