മൂന്നാര്‍: കാലവര്‍ഷത്തില്‍ ബി.എസ്.എൻ.എൽ ടവര്‍ തകര്‍ന്നതോടെ ഓണ്‍ലൈന്‍ പഠനത്തിന് കുട്ടികള്‍ നടക്കുന്നത് നാല് കി.മീറ്റർ. ഇതോടെ, തൊഴിലാളികളുടെ റേഷനും മുടങ്ങി. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിലെ ബി.എസ്.എന്‍.എല്‍ ടവറാണ് ശക്തമായ കാറ്റില്‍ തകര്‍ന്നത്. ടവര്‍ തകര്‍ന്ന സ്ഥലത്തുനിന്ന് നാല് കി.മീ. നടന്നാണ് വിദ്യാർഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന് റേഞ്ച് ലഭ്യമാകുന്ന നല്ലതണ്ണിയിലെത്തുന്നത്.
ആശയവിനിമയത്തിനുള്ള അവസരവും നഷ്ടമായതോടെ എസ്റ്റേറ്റ് നിവാസികള്‍ അത്യാവശ്യവിവരങ്ങള്‍ കൈമാറാതെ ക്ലേശിക്കുകയാണ്. പ്രദേശത്തെ റേഷന്‍ വിതരണവും അവതാളത്തിലായി. അതേസമയം, ടവർ പുനഃസ്ഥാപിക്കാന്‍ നടപടി ആരംഭിച്ചതായി ബി.എസ്.എന്‍.എല്‍ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.