മൂന്നാര്‍: ഗുണ്ടുമലയിൽ ബാലികയുടെ കൊലപാതകത്തിൽ ബന്ധുക്കളെ നുണപരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. കഴിഞ്ഞ വർഷം സെപ്റ്റംബര്‍ ഒമ്പതിനാണ് ഗുണ്ടുമല എസ്‌റ്റേറ്റ് ലയത്തില്‍ കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
മൂന്നാര്‍ പൊലീസിെൻറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതമെന്ന് കണ്ടെത്തി.
പോസ്റ്റ്േമാർട്ടത്തില്‍ കൂട്ടി പീഡനത്തിനിരയായതായും കണ്ടെത്തിയിരുന്നു. മൂന്നാര്‍ ദേവികുളം ഉടുമ്പൻചോല സര്‍ക്കിള്‍ ഇന്‍സ്‌പെടക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
ഒരുമാസത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ എസ്‌റ്റേറ്റില്‍ ക്യാമ്പ് ചെയ്ത് തൊഴിലാളികളെ ചോദ്യംചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കണ്ടെത്താനായില്ല.
അതിനിടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കൊലപാതകത്തിൽ ബന്ധുവിനെയടക്കം സംശയിക്കുന്ന സാഹചര്യത്തിലാണ് നിയമനടപടി പൂര്‍ത്തിയാക്കി നുണപരിശോധനക്ക് വിധേയമാക്കാൻ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.