തടസ്സങ്ങള്‍ അപകടത്തില്‍ വഴിമാറി; ഇഴഞ്ഞു നീങ്ങിയ പെരിയവരൈ പാലം പണിക്ക്​ അതിവേഗം

മൂന്നാർ: തടസ്സവാദങ്ങളില്‍ തട്ടിയും മുട്ടിയും ഇഴഞ്ഞുനീങ്ങിയിരുന്ന പെരിയവരൈ പാലം പണി പെട്ടിമുടി അപകടത്തോടെ അതിവേഗത്തിലായി. പാലത്തി​െൻറ ഒരുവശത്തുള്ള അപ്രോച്ച് റോഡ്​ നിര്‍മാണത്തിന് തടസ്സമായി നിന്നിരുന്നു വൈദ്യുതി ലൈനുകള്‍ മാറ്റാന്‍ അധികാരികള്‍ തയാറായതോടെയാണ്​ അതിവേഗത്തിലായത്​.

പാലത്തി​െൻറ ഒരുവശത്തെ അപ്രോച്ച് റോഡ് നിര്‍മാണം ആ പോസ്​റ്റ്​ മൂലം നടത്താവാനാത്ത നിലയിലായിരുന്നു. എന്നാല്‍, വന്‍തുക കെട്ടി​െവക്കണമെന്ന് വൈദ്യുതി വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനി ആവശ്യപ്പെടുകയും പാലംപണി ഏറ്റെടുത്ത കരാറുകാരന്‍ അതിന് വിസമ്മതിക്കുകയും ചെയ്തതോടെയാണ് കൃത്യ സമയത്ത് പൂര്‍ത്തിയാക്കാനാവാതെ പോകുകുയായിരുന്നു.

കഴിഞ്ഞദിവസത്തെ ശക്തമായ ഒഴുക്കില്‍ താല്‍ക്കാലിക പാലംകൂടി തകര്‍ന്നതോടെ അഗ്‌നിശമന സേന, പൊലീസ് തുടങ്ങിയവര്‍ക്ക് സംഭവസ്ഥലത്ത് എത്തുവാന്‍ വലിയ ബുദ്ധിമുട്ട് നേരിട്ടു. പാലം പണിയുടെ മന്ദവേഗത്തിന് കൂടുതല്‍ എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ ബന്ധപ്പെട്ട വകുപ്പുകളും ഉണര്‍ന്നു. 

Tags:    
News Summary - Munnar Periyavarai Bridge Construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.