മൂന്നാര്‍: ഓരോ പ്രളയവും പ്രകൃതിദുരന്തങ്ങളും ഇല്ലാതാക്കുന്നത് മൂന്നാറിെൻറ നിരവധി ചരിത്രങ്ങളാണ്. 2018ലെ മഹാപ്രളയത്തില്‍ തൂക്കുപാലങ്ങള്‍ ഓര്‍മയായെങ്കില്‍ ഇത്തവണ ഇല്ലാതായത് പെട്ടിമുടിയെന്ന പ്രകൃതിയുടെ മനോഹര ദൃശ്യമാണ്. ബ്രിട്ടീഷ് കാലഘട്ടം മുതല്‍ മൂന്നാറിനുമാത്രം അവകാശപ്പെടാവുന്ന രണ്ട് പാലങ്ങള്‍ രണ്ടുവര്‍ഷം പിന്നിടുമ്പോഴും പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല.
ദുരന്തം പെയ്തിറങ്ങുന്ന ആഗസ്റ്റ് മാസം ഓര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ തീയാണ്. 2018, 2019 വർഷങ്ങളിലെ ആഗസ്റ്റിലെ കെടുതികള്‍ മൂന്നാറിെൻറ ഹൃദയത്തിലേല്‍പിച്ചത് വലിയ മുറിവാണ്. തുടര്‍ച്ചയായ രണ്ടുവര്‍ഷവും ആഗസ്റ്റിലെ പ്രളയങ്ങള്‍ ചരിത്രം മറക്കാനാവില്ല. അതിെൻറ ആവര്‍ത്തനമാണ് കഴിഞ്ഞയാഴ്ച പെട്ടിമുടിയിലെ ദുരന്തം. 2018 ആഗസ്റ്റ് 14ന് തുടങ്ങിയ പേമാരിയായിരുന്നു മൂന്നാറിലെ വെള്ളത്തില്‍ മുക്കിയത്. നല്ലതണ്ണിയിലും ദേവികുളത്തും നിരവധി ജീവനുകള്‍ പൊലിഞ്ഞു. നിറഞ്ഞുകവിഞ്ഞ മാട്ടുപ്പെട്ടി ഡാം തുറന്നതോടെ പഴയമൂന്നാര്‍ വെള്ളത്തിലായി. മുതരിപ്പുഴയാര്‍ കരകവിഞ്ഞതോടെ മൂന്നാര്‍ ടൗണിലടക്കമുള്ള നിരവധി കടകളില്‍ വെള്ളംകയറി ഏറെ നാശനഷ്ടം സംഭവിച്ചു. റോഡുകളും പാലങ്ങളും തകര്‍ന്നടിഞ്ഞു.
മൂന്നാര്‍-ഉദുമല്‍പ്പേട്ട അന്തര്‍സംസ്ഥാന പാതയുടെ ഗതാഗതത്തിന് മുഖ്യ പങ്കുവഹിക്കുന്ന പെരിയവരെ പാലവും തകർന്നു. ചരിത്രപ്രസിദ്ധവും കാലത്തിന് കൗതുകം സൃഷ്ടിച്ച് നിലകൊണ്ടിരുന്ന വര്‍ക്ഷോപ് ക്ലബിനു സമീപത്തെ തൂക്കുപാലവും ഹൈറേഞ്ച് ക്ലബിനു സമീപമുള്ള പാലവുമെല്ലാം ഓര്‍മയായി. ഇന്നും ഈ പാലങ്ങള്‍ ചരിത്രത്തിെൻറ അവശേഷിപ്പെന്നോണം തുരുമ്പെടുത്ത് നിലകൊള്ളുന്നു. അതിശക്തമായി മഴ പെയ്തില്ലെങ്കില്‍ കൂടി കരകവിയുന്ന മുതിരപ്പുഴയും ആശങ്കയുണര്‍ത്തുന്നു. വീണ്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മലയോര മേഖലയും ഹൈറേഞ്ചും ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.