മൂ​ന്നാ​ർ-​മ​റ​യൂ​ർ റോ​ഡി​ൽ ന​യ​മ​ക്കാ​ട് ഭാ​ഗ​ത്ത്‌ വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന പ​ട​യ​പ്പ

മൂ​ന്നാ​ർ: കി​ഴ​ക്ക് അ​രി​ക്കൊ​മ്പ​നും പ​ടി​ഞ്ഞാ​റ് പ​ട​യ​പ്പ​യും. മൂ​ന്നാ​റി​ലേ​ക്ക് എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പേ​ടി​സ്വ​പ്ന​മാ​വു​ക​യാ​ണ് മൂ​ന്നാ​ർ കാ​ടു​ക​ളി​ലെ ഈ ​ര​ണ്ട് കൊ​മ്പ​ന്മാ​ർ. ദേ​ശീ​യ​പാ​ത 85ൽ ​അ​രി​ക്കൊ​മ്പ​നാ​ണ് പ്ര​ശ്ന​ക്കാ​ര​നെ​ങ്കി​ൽ മൂ​ന്നാ​ർ -ഉ​ദു​മ​ൽ​പ്പെ​ട്ട സം​സ്ഥാ​നാ​ന്ത​ര പാ​ത​യി​ൽ പ​ട​യ​പ്പ​യാ​ണ് യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ന​യ​മ​ക്കാ​ട് ഭാ​ഗ​ത്ത് റോ​ഡി​ലെ വ​ള​വി​ൽ ഇ​റ​ങ്ങി​നി​ന്ന പ​ട​യ​പ്പ അ​തു​വ​ഴി വ​ന്ന വാ​ഹ​ന​ങ്ങ​ളെ​ല്ലാം തൊ​ട്ടു ത​ലോ​ടി​യാ​ണ് ക​ട​ത്തി​വി​ട്ട​ത്.

പൊ​തു​വെ ശാ​ന്ത സ്വ​ഭാ​വ​ക്കാ​ര​നാ​ണെ​ങ്കി​ലും മ​ദ​പ്പാ​ടു​ള്ള​താ​ണ്‌ ഇ​വ​ൻ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വി​ടാ​നും വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​നും കാ​ര​ണ​മെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു. അ​ടു​ത്തി​ടെ ര​ണ്ട് ത​വ​ണ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ത​ട​ഞ്ഞ പ​ട​യ​പ്പ ഒ​ന്നി​ന്‍റെ ചി​ല്ല് ത​ക​ർ​ക്കു​ക​യും ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ന​യ​മ​ക്കാ​ട് നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ​ക്ക് സ​മീ​പം പ​ട​യ​പ്പ എ​ത്തി​യെ​ങ്കി​ലും ശാ​ന്ത​നാ​യി ക​ട​ന്നു​പോ​യി. എ​ന്നാ​ൽ, ജീ​വ​ൻ ഭ​യ​ന്നാ​ണ് ആ ​സ​മ​യ​മ​ത്ര​യും യാ​ത്ര​ക്കാ​ർ വാ​ഹ​ന​ത്തി​ലി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച പൂ​പ്പാ​റ​ക്ക്‌ സ​മീ​പം ലോ​റി ത​ട​ഞ്ഞ് അ​രി​ച്ചാ​ക്ക്‌ പു​റ​ത്തെ​ടു​ത്ത് ഭ​ക്ഷി​ച്ച അ​രി​ക്കൊ​മ്പ​നാ​ണ് പ​ട​യ​പ്പ​യേ​ക്കാ​ൾ അ​പ​ക​ട​കാ​രി. ഏ​ക​ദേ​ശം 60 വ​യ​സ്സു​ള്ള പ​ട​യ​പ്പ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യും മോ​ശ​മാ​ണ്. പി​ന്നി​ലെ ഇ​ട​തു​കാ​ൽ ശോ​ഷി​ച്ച്‌ ന​ട​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടാ​ണ് ഇ​വ​ൻ കാ​ട് ക​യ​റാ​തി​രി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. റോ​ഡി​ലി​റ​ങ്ങി വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന​ത് പ​ട​യ​പ്പ​യു​ടെ ഹോ​ബി​യാ​ണെ​ങ്കി​ലും ഇ​തു​വ​രെ യാ​ത്ര​ക്കാ​രെ ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - Padayappa and Arikomban in Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.