മൂന്നാര്‍: പോളിങ് ബൂത്തില്‍ അഭയംപ്രാപിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ബൂത്ത് തല്ലിപ്പൊളിച്ച ആദിവാസിയെ മല്‍പിടിത്തത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടമലക്കുടി ആണ്ടവന്‍കുടിയില്‍ ശങ്കരനെന്ന് വിളിപ്പേരുള്ള ഇ. കുമാറിനെയാണ് (25) പോളിങ് ഓഫിസറുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് കുമാര്‍ മദ്യപിച്ച ശേഷം അയല്‍വാസിയായ സുഹൃത്തിനെ വെട്ടുകത്തിയുപയോഗിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ യുവാവ് പോളിങ് ബൂത്തില്‍ കയറി വാതില്‍ അടച്ചു.
വോട്ടിങ് യന്ത്രം സുരക്ഷിതമായി മാറ്റുന്നതിനിടെയായിരുന്നു സംഭവം. പിന്നാലെയെത്തിയ കുമാര്‍ വാതില്‍ വെട്ടിപ്പെളിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുകയും യുവാവിനെ കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. അരമണിക്കൂറോളം നീണ്ട മല്‍പിടിത്തത്തിനൊടുവിലാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.