മൂന്നാര്‍: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ നിയോഗിച്ചത് 100 അംഗസംഘെത്ത. 65 പോളിങ് ഉദ്യോഗസ്ഥരും 35 പൊലീസ് ഉദ്യോഗസ്ഥരുമാണുള്ളത്. ഇടമലക്കുടിയിലെ ആദിവാസിക്കുടികളിലെ ഏറ്റവും ദുര്ഘടപ്രദേശമായ നൂറടിക്കുടിയിലെ പോളിങ് ബൂത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിയന്ത്രിക്കുന്നതാണ് ഏറ്റവും ക്ലേശകരം. ഇവിടെയെത്താന്‍ 150 കിലോമീറ്ററില്‍ അധികമാണ് യാത്ര ചെയ്യേണ്ടത്. അതും തമിഴ്നാടും കടന്ന്.
തിരുപ്പൂര്‍ കലക്ടറുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ ഇവിടേക്ക് യാത്ര തിരിച്ചത്. 26 കുടികളിലായി 13 പോളിങ് ബൂത്തുകളാണ് ഇടമലക്കുടിയില്‍ സജ്ജമാക്കിയിട്ടുള്ളത്. ഒറ്റപ്പെട്ട പ്രദേശമായതിനാൽ കരുതലായി മൂന്ന് തെരഞ്ഞെടുപ്പ് യന്ത്രം കൂടുതലായി കരുതിയിട്ടുണ്ട്. യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയാണെങ്കില്‍ സമയനഷ്ടം ഒഴിവാക്കാനാണിത്. ഫോണ്‍ റേഞ്ചോ നെറ്റ് കണക്ഷനോ ഇല്ലാത്തതുകൊണ്ട് വയര്‍ലെസ് സംവിധാനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രകിയകള്‍ക്കായി ഉപയോഗിക്കുന്നത്.
കഴിഞ്ഞ തവണ ഹാം റോഡിയോ ഉപയോഗപ്പെടുത്തിയിരുന്നു. ദുര്‍ഘട പ്രദേശങ്ങളില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കി അന്നുതന്നെ മടങ്ങിവരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അടുത്ത ദിവസം പുറപ്പെട്ട് ഒമ്പതാം തീയതി ഉച്ചയോടെ കൂടി മാത്രമേ പോളിങ് ഉദ്യോഗസ്ഥര്‍ മടങ്ങിയെത്തുകയുള്ളൂ. പോളിങ് സാമഗ്രികള്‍ സമാഹരിച്ച് തിങ്കളാഴ്ച രാവിലെ 7.30ഓടെ തന്നെ ആദ്യസംഘം ഇടമലക്കുടിയിലേക്ക് യാത്ര തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.