മൂന്നാർ: നടുക്കുന്ന രംഗങ്ങള്‍ ഷണ്‍മുഖയ്യയുടെ കണ്ണിന്‍നിന്ന് മറഞ്ഞിട്ടില്ല. പേമാരി കലിതുള്ളിയപ്പോള്‍ സുരക്ഷ കരുതി അയല്‍പക്കത്തെ വീടുകളില്‍ കയറി മുന്നറിയിപ്പ് നല്‍കി നടക്കുന്നതിനിടയിലായിരുന്നു അപകടം.
മഴ ശക്തമായതോടെ ലയത്തിനടുത്ത തോട്ടിന് സമീപത്തെ വീട്ടില്‍നിന്നുമാറി താമസിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, അൽപമസമയം മുമ്പുനിന്ന സ്ഥലം പാറക്കെട്ടുകളും മണ്ണും വന്നടിയുന്ന കാഴ്ചയാണ് ഷണ്‍മുഖയ്യക്ക് കാണാനായത്. ഉരുള്‍പൊട്ടി വീടുകള്‍ തകര്‍ന്നെന്ന് അറിഞ്ഞെങ്കിലും കനത്ത ഇരുട്ടില്‍ എന്തുചെയ്യണമന്നറിയാതെ ഷണ്‍മുഖയ്യ അടുത്തുള്ള ചില വീടുകളില്‍പോയി വിവരമറിയിച്ചു. എസ്റ്റേറ്റിലും കമ്പനി ഉദ്യോഗസ്ഥരെയും അറിയിക്കാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ മണ്ണിടിഞ്ഞുവീണതും അപകടവിവരം പുറത്തറിയിക്കാന്‍ സാധിക്കാതെയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.