മൂന്നാർ: മുതിര്‍ന്ന പൗരന്മാരുടെ പരാതികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കുമെന്നും സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ഇതര വിഷയങ്ങളും ഗൗരവമായി പരിഗണിക്കുമെന്നും നിയമസഭ സമിതി അധ്യക്ഷന്‍ കെ.പി. മോഹനന് എം.എല്‍.എ.ജില്ലയിലെ മുതിര്‍ന്ന പൗരന്മാര് നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കാൻ മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണിക്കാര്യം അറിയിച്ചത്.
മുതിര്‍ന്ന പൗരന്മാര്ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യം ലഭിക്കുന്നുണ്ടോയെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളിലൂടെ വിലയിരുത്തുകയും ചെയ്തു. വാർധക്യകാല പെന്ഷന് ലഭിക്കാനുള്ള കാലതാമസം അവസാനിപ്പിക്കണമെന്ന് യോഗത്തിനെത്തിയ വയോജനങ്ങള്‍ അഭ്യർഥിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റിൽ സ്വയം സാക്ഷ്യപ്പെടുത്തല്‍ അനുവദിക്കണം. ഒട്ടനവധി ആവശ്യങ്ങള്‍ വയോജനങ്ങള്‍ നിയമസഭ സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു.
30 അപേക്ഷ സമിതിക്ക് ലഭിച്ചു. വിശദമായ റിപ്പോര്‍ട്ട് നല്കാന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമിതി നിര്‍ദേശം നല്കി. നിയമസഭ സമിതി അംഗങ്ങളായ രാമചന്ദ്രന് കടന്നപ്പള്ളി, ജോബ് മൈക്കിള്‍, ടി.ജെ. വിനോദ്, വാഴൂര്‍ സോമന്, കെ.പി. കുഞ്ഞഹമ്മദ് കുട്ടിമാസ്റ്റര്‍, സി.കെ. ഹരീന്ദ്രന്‍, ദേവികുളം സബ്കലക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ, ഡെപ്യൂട്ടി സെക്രട്ടറി എം. ജയശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.