മൂത്താശാരി കുടിയിലെ ഏറുമാടം

ഏറുമാടത്തിൽ അന്തിയുറങ്ങി ഏഴ് ആദിവാസി കുടുംബം

മൂന്നാർ: ഏറുമാടങ്ങളിൽ ഉറങ്ങിയും വനവിഭവങ്ങൾ ഭക്ഷിച്ചും നിബിഡ വനത്തിൽ ഏഴ് ആദിവാസി കുടുംബത്തി​െൻറ ഒരുകുടി. മാങ്കുളം താളുംകണ്ടം മൂത്താശാരി കുടിയാണ് ഏഴുകുടുംബത്തി​െൻറ സ്വന്തം കുടിയായി മാറിയിരിക്കുന്നത്.

വന്യജീവികളുടെ ആക്രമണവും അടച്ചുറപ്പില്ലാത്ത വീടും മൂലം മരങ്ങളുടെ മുകളിലാണ് ഇവരുടെ ജീവിതം. മുതുവാൻ സമുദായത്തിൽപെട്ടവരാണിവർ. ഉയരമുള്ള മരത്തി​െൻറ മുകളിൽ കെട്ടിയ വീടുകളിലാണ് അന്തിയുറങ്ങുന്നത്. ബലമുള്ള തടികൾ തൂണുകളാക്കി മരമുകളിൽ ഉറപ്പിക്കും.

മുളകൾ ചതച്ച് ഉണ്ടാക്കുന്ന മറകൊണ്ട് ഭിത്തിയും തറയും നിർമിക്കും. മുൻകാലങ്ങളിൽ പുല്ലും ഇലകളുമായിരുന്നു മേച്ചിലിന്. ഇപ്പോൾ പ്ലാസ്​റ്റിക്​ പടുതയാണ് കൂടുതലും ഉപയോഗിക്കുന്നത്. താഴെനിന്ന്​ മുകളിലേക്ക് കയറാൻ ചിലർ തടികൊണ്ടുതന്നെ കോണി നിർമിച്ചിട്ടുണ്ട്. ചിലർ വലിച്ച് മുകളിൽ കയറ്റി​െവക്കാവുന്ന വള്ളിയിലുള്ള കോണിയാണ് ​െവച്ചിട്ടുള്ളത്.

നാലും അഞ്ചും അംഗങ്ങളുള്ള വീടുകളിലെ മുതിർന്നവർ വനവിഭവങ്ങൾ ശേഖരിച്ചും അപൂർവമായി ലഭിക്കുന്ന പുറംപണിക്ക് പോയുമാണ് വരുമാനം കണ്ടെത്തുന്നത്. വന്യജീവികളെ ശത്രുവായി കാണാതെ അവർക്കൊപ്പം ജീവിക്കുകയാണ് ഇവരുടെ രീതി. കുട്ടികൾ പട്ടികവർഗ വികസന വകുപ്പി​െൻറ ​െറസിഡൻഷ്യൽ സ്​കൂളുകളിൽ താമസിച്ച് പഠിക്കുകയാണ്. അവധിയായതോടെ അവരും കുടിയിലുണ്ട്. സർക്കാർ നൽകുന്ന റേഷനും വനത്തിലെ ഭക്ഷ്യവസ്തുക്കളുമാണ് പ്രധാനം.

പകൽ താഴെയുള്ള ചെറിയ ഷെഡിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കും. സന്ധ്യയോടെ എല്ലാവരും ഉയരമുള്ള മരത്തിൽ നിർമിച്ച ഏറുമാടങ്ങളിൽ കയറും. കുടിക്കുചുറ്റും വനം വകുപ്പ് വേലി നിർമിച്ചിട്ടുണ്ടെങ്കിലും രാത്രി മൃഗങ്ങളുടെ ശല്യമുണ്ടെന്ന് ഇവർ പറയുന്നു. 

Tags:    
News Summary - Staying in the woods Seven tribal families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.