മൂന്നാർ: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ 'അക്ഷര' വായനശാല മാതൃകപരമാണെന്ന് മന് കീ ബാത്തില്‍ പ്രധാനമന്ത്രിയടക്കം പ്രശംസിച്ചിരുന്നെങ്കിലും ലൈബ്രറിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. ഇടമലക്കുടിയിലെ ജനങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്ന്നുനല്കുകയാണ് അക്ഷര വായനശാല. മലമേടുകളുടെ നടുവില്‍ വനവാസികള്‍ക്ക് മാത്രമായൊരു വായനശാലയാണ് അക്ഷര വായനശാല. പി.വി. ചിന്നത്തമ്പിയെന്ന (77) പ്രദേശവാസിയായ ചായക്കടക്കാരനും സാമൂഹിക പ്രവർത്തകനുമായ പി.കെ. മുരളീധരനും ചേര്‍ന്നാണ് വായനശാല തുടങ്ങിയത്.
ഇരുവരും ചേര്‍ന്ന് ചിന്നത്തമ്പിയുടെ ചായക്കടയിലാണ് 150 പുസ്തകങ്ങളുമായി 2015ല്‍ ആദ്യം ലൈബ്രറി തുടങ്ങിയത്. ഇവിടെ പിന്നീട് ചിന്നത്തമ്പിക്ക് ചായക്കടയില്‍ വായനശാല തുടരാന്‍ കഴിയാതെ വന്നതോടെ 2017ല്‍ പുസ്തകങ്ങള്‍ മുളകുതറയിലെ സ്കൂളിലേക്ക് മാറ്റി. കാട്ടുവഴികളിലൂടെ തലച്ചുമടായി ഭക്ഷ്യവസ്തുക്കളും സാധന സാമഗ്രികളും എത്തിക്കുന്ന ഇടമലക്കുടിയിലെ വായനശാലയിലേക്ക് ഇതേ പാതയില്‍ പുസ്തകങ്ങളും എത്തി.
ഇവിടെ ആയിരത്തിലധികം പുസ്തകങ്ങളുണ്ട്. പരിമിതികളുടെ നടുവിലാണ് ഇപ്പോള്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. പുസ്തകം സൂക്ഷിക്കുന്നതിന് കെട്ടിടമോ വേണ്ട സൗകര്യങ്ങളോ ഇല്ല. വായനശാല ദേശീയശ്രദ്ധ നേടിയതോടെ ഇതിനുവേണ്ട സഹായം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്ന പ്രതീക്ഷയിലാണ് കുടിയിലെ ജനങ്ങൾ.
ഇടമലക്കുടിയിലെ വായനശാലയെക്കുറിച്ച് പ്രധാനമന്ത്രിയുടെ വാക്കുകൾ
''ഞാന്‍ ഏതോ മാധ്യമത്തില്‍ കേരളത്തിലെ അക്ഷരവായനശാലയെക്കുറിച്ച് വായിക്കുകയായിരുന്നു. ഈ ലൈബ്രറി ഇടുക്കിയിലെ വനമധ്യത്തിലുള്ള ഒരു ഗ്രാമത്തിലാണുള്ളത്.
ഇവിടത്തെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകന് പി.കെ. മുരളീധരനും ചായക്കട നടത്തുന്ന പി.വി. ചിന്നത്തമ്പിയും ചേര്‍ന്ന് ഈ വായനശാലക്കുവേണ്ടി അശ്രാന്ത പരിശ്രമം നടത്തി. ഭാണ്ഡക്കെട്ടായി പുറത്തുചുമന്ന് ഇവിടെ പുസ്തകം കൊണ്ടുവന്നിരുന്നു. ഇന്ന് ഈ ലൈബ്രറി വനവാസികളായ കുട്ടികളടക്കം എല്ലാവര്ക്കും ഒരു വഴികാട്ടിയാണ്...''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.