മൂന്നാർ: ജില്ലയിലെ ആദ്യ ടോൾ പ്ലാസ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ (എൻ.എച്ച്.85) ദേവികുളം ലാക്കാട് പ്രവർത്തനം തുടങ്ങി. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ ടോൾ ഈടാക്കാൻ തുടങ്ങി. ആന്ധ്രാപ്രദേശിൽനിന്നുള്ള കമ്പനിയാണ് ടോൾ പിരിവ് നടത്തുന്നത്.
മൂന്നാർ-ബോഡിമെട്ട് റോഡിന്റെ നിർമാണം ജനുവരിയിൽ പൂർത്തിയായെങ്കിലും സാങ്കേതിക കാരണങ്ങളാൽ ടോൾ പിരിവ് തുടങ്ങിയിരുന്നില്ല. ദേശീയ പാതയുടെ പുനർനിർമാണം പൂർത്തിയാക്കിയ മൂന്നാർ-ബോഡിമെട്ട് റോഡിലാണ് ടോൾ പ്ലാസ സ്ഥാപിച്ചിട്ടുള്ളത്.
2017 സെപ്റ്റംബറിലാണ് മൂന്നാർ-ബോഡിമെട്ട് റോഡിന്റെ പണി തുടങ്ങിയത്. 381.76 കോടി ചെലവഴിച്ചാണ് 42 കിലോമീറ്റർ റോഡിന്റെ വീതി കൂട്ടൽ ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയാക്കിയത്.
റോഡിന്റെ വീതി നാലു മീറ്ററിൽനിന്ന്15 മീറ്ററായി വർധിപ്പിച്ചു. ജനുവരി അഞ്ചിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പാത നാടിന് സമർപ്പിച്ചു. നിർമാണം പൂർത്തിയാക്കി എട്ട് മാസത്തിന് ശേഷമാണ് ടോൾ ഈടാക്കാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.