മൂ ന്നാര്‍: കാലാവസ്ഥ വ്യതിയാന പഠനത്തിെൻറ ഭാഗമായി മൂന്നാര്‍ എൻജിനീയറിങ് കോളജില്‍ ഗവേഷണകേന്ദ്രം ഒരുങ്ങുന്നു.മൂന്നാര്‍ എൻജിനീയറിങ് കോളജും എ.ഐ.ടി മദ്രാസും കേരള സര്‍ക്കാറിെൻറ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന പഠന ഡയറക്ടറേറ്റും സംയുക്തമായാണ് പദ്ധതി ആരംഭിക്കുന്നത്.
കേരളത്തിലെ ആദ്യ ഹൈ ആൾട്ടിറ്റ്യൂഡ് ലബോറട്ടറികൂടിയായ സ്ഥാപനം 20ന് 12.30ന് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അഞ്ച് വര്‍ഷങ്ങളായി മദ്രാസ് ഐ.ഐ.ടിയും മൂന്നാര്‍ എൻജിനീയറിങ് കോളജിലെ സിവില്‍ എൻജിനീയറിങ് വിഭാഗവും സംയുക്തമായി നടത്തിവന്നിരുന്ന പഠനങ്ങള്‍ വിജയം കണ്ടതോടെയാണ് ഇവിടെ സ്ഥിരം പഠനകേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചത്. മദ്രാസ് ഐ.ഐ.ടിയിലെ പ്രഫസര്‍ സചിന് എസ്. ഗുന്തെ, മൂന്നാര്‍ എൻജിനീയറിങ് കോളജ് സിവില്‍ വിഭാഗം പ്രഫസര്‍ സി.വി. ബിജു എന്നിവരാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്കിവന്നിരുന്നത്.
മനുഷ്യ ഇടപെടലിലൂടെയുണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ച് കൃത്യമായ സമയക്രമം അനുസരിച്ച് നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.
ഗവേഷണകേന്ദ്രത്തിന് ആവശ്യമായ കെട്ടിടങ്ങളുടെ നിർമാണം മദ്രാസ് ഐ.ഐ.ടിയുടെ സഹായത്തോടെ ആര്‍ക്കിടെക്ട് ജി. ശങ്കറിെൻറ നേതൃത്വത്തിലെ ഹാബിറ്റാറ്റ് ഗ്രൂപ്പാണ് നിർവഹിച്ചത്.
ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. എസ്. രാജേന്ദ്രന് എല്‍.എല്‍.എ, ഡീന്‍ കുര്യാക്കോസ് എം.പി, കലക്ടർ എച്ച്. ദിനേശന്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന് തുടങ്ങിയവര്‍ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.