മൂന്നാര്‍: മൂന്നാറില്‍ വീണ്ടും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം. ക്രിസ്ത്യന്‍ ബ്രദറണ്‍ ചര്‍ച്ചിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ദേവാലയത്തിനുള്ളിലും മുറികളിലുമായി സൂക്ഷിച്ചിരുന്ന പതിനയ്യായിരത്തോളം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. അധികൃതരുടെ പരാതിയെത്തുടര്‍ന്ന് മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കെട്ടിടത്തിെൻറ മേല്‍ക്കൂര പൊളിച്ച് അകത്തുകയറാനുള്ള ശ്രമം വിജയിക്കാത്തതിനെത്തുടര്‍ന്ന് പിന്‍ഭാഗെത്ത വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. പള്ളിക്കെട്ടിടത്തോടു ചേര്‍ന്ന മുറിയിലുണ്ടായിരുന്ന അലമാര ഗ്യാസ് വെല്‍ഡിങ് മെഷീൻ ഉപയോഗിച്ച് തകര്‍ത്തു. നേര്‍ച്ചപ്പണമായി ലഭിച്ചതാണ് മോഷ്ടാവ് അപഹരിച്ചത്.
മാസങ്ങള്‍ക്കുമുമ്പ് പഴയ മൂന്നാറില്‍ രാത്രിസമയത്ത് ഒരേ സമയത്ത് അഞ്ച് ക്ഷേത്രങ്ങളില്‍ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നുള്ള മോഷണം നടന്നിരുന്നു. മൂന്നാര്‍ സെൻറ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലും മാട്ടുപ്പെട്ടിയിലെ ദേവാലയത്തിലും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. ഇതിലൊന്നും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.