മൂന്നാര്‍: കഴിഞ്ഞ 15 വര്‍ഷത്തിനിടെ ദേവികുളത്തിരുന്ന മൂന്ന് സബ് കലക്ടർമാര്‍ തന്നെ ദ്രോഹിച്ചതായി എസ്. രാജേന്ദ്രന് എം.എൽ.എ. സബ് കലക്ടർമാരായിരുന്ന ശ്രീറാം വെങ്കിട്ടരാമന്, പ്രേംകുമാര്‍, രേണുരാജ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രൂരമായിരുന്നു.
സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് വ്യാജ രേഖ ചമച്ച് തന്നെ കൈയേറ്റക്കാരനായി ചിത്രീകരിച്ചെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
എം.എൽ.എയായിരുന്ന 15 വര്‍ഷവും ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത് പൊതുജനങ്ങൾക്കുവേണ്ടിയാണ്. വ്യക്തിപരമായി നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. തന്നാല്‍ കഴിയുന്ന വികസനപ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കി. പ്ലാമല, കൊടകല്ല് എന്നിവിടങ്ങളില്‍ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ നിർദേശത്തിെൻറ മറവിൽ കര്‍ഷകരുടെ ദേഹണ്ഡങ്ങള്‍ വെട്ടിനശിപ്പിക്കുന്നത് ശരിയല്ല. സര്‍ക്കാറിെൻറ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ജനാധിപത്യവ്യവസ്ഥക്ക് എതിരാണ്. ഇൗ െതരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം പ്രചാരണ പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്തിരുന്നു. ചിലര്‍ രാഷ്ട്രീയമായി നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇത്രയും നാള് തെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.