തി​ങ്ക​ളാ​ഴ്ച പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത പ​ശു

ചോലമലയിൽ വീണ്ടും പുലി

മൂന്നാർ: നാട്ടുകാർ നോക്കിനിൽക്കെ പുലി പശുവിനെ കൊന്നു. പെരിയവരൈ എസ്‌റ്റേറ്റിലെ ചോലമല ഡിവിഷനിലാണ് പുലി പശുവിനെ കൊന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ചോലമലയിലെ എസ്റ്റേറ്റ് തൊഴിലാളിയായ കൽപനയുടെ പശുവിനെയാണ് പുലി പിടികൂടിയത്.

രാവിലെ മേയാൻ അഴിച്ചുവിട്ട പശു തേയിലത്തോട്ടത്തിലേക്ക് കയറിയ ഉടൻ മറഞ്ഞിരുന്ന പുലി പശുവിനുമേൽ ചാടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കഴുത്ത് കടിച്ച് മുറിച്ചിരുന്നു. ആളുകളുടെ ബഹളം കേട്ടതോടെ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു.

ഇതേ സ്ഥലത്ത് മൂന്നുമാസം മുമ്പ് മറ്റൊരു പശുവും പകൽ ആക്രമണത്തിന് ഇരയായിരുന്നു. ഇതുവരെ എട്ട് പശുക്കളാണ് പുലിയുടെയും കടുവയുടെയും ആക്രമണത്തിൽ ചത്തത്. കന്നുകാലി വളർത്തൽ കൊണ്ട് ഉപജീവനം നടത്തുന്ന ഇവിടുള്ളവർക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. മൂന്നാർ മേഖലയിൽ ആകെ 80 ലധികം കന്നുകാലികളെ വന്യമൃഗങ്ങൾ കൊന്നിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ പേരിന് വന്നുപോകുന്നതല്ലാതെ തുടർ നടപടി ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Tags:    
News Summary - Tiger again in Cholamala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.