മൂന്നാർ: തോട്ടം തൊഴിലാളി കുടുംബങ്ങളിൽ ഭീതി പരത്തി മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം. പെരിയവരൈ എസ്റ്റേറ്റ് ടോപ് ഡിവിഷനിൽ നിരോഷിന്റെ ആറുമാസം ഗർഭിണിയായ പശുവാണ് ആക്രമണത്തിൽ ചത്തത്. എസ്റ്റേറ്റിലെ കന്നുകാലികളെ മേയ്ക്കുന്ന പൊൻരാജ് സംഭവം കണ്ട് ഭയന്നോടി രക്ഷപ്പെട്ടു.
പതിനൊന്നാം നമ്പർ ഫീൽഡിൽ പൊൻരാജ് പശുക്കളെ മേയ്ക്കുന്നതിനിടെ ചോലയിൽനിന്ന് പാഞ്ഞെത്തിയ കടുവ പശുവിനെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് വനപാലകർ എത്തിയെങ്കിലും കാട്ടിൽനിന്ന് കടുവയുടെ ശബ്ദം കേട്ടതിനാൽ പശു കിടന്ന സ്ഥലത്തേക്ക് പോകാനായില്ല. മൂന്നാർ തോട്ടം മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ വളർത്തുമൃഗങ്ങൾ ചത്തത് ടൗണിന് സമീപത്തെ പെരിയവരൈ എസ്റ്റേറ്റിലാണ്. പുലി, കാട്ടാന, കാട്ടുപോത്ത് എന്നിവയുടെ ആക്രമണവും ഇവിടെ നിത്യസംഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.