ചികിത്സ വൈകിയെന്ന്​; ഡോക്ടർമാരെയും ജീവനക്കാരെയും മർദിച്ചതായി പരാതി

മൂന്നാർ: ചികിത്സ വൈകിയെന്നാരോപിച്ച് രോഗിക്കൊപ്പമുണ്ടായിരുന്നവർ ഡോക്ടർമാരെയും ജീവനക്കാരെയും മർദിച്ചതായി പരാതി. സംഭവത്തിൽ ദേവികുളം കോളനി നിവാസികളായ നാലുപേർക്കെതിരെ ​െപാലീസ് കേസെടുത്തു.

ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെ ഡോ. ജെ.എസ്. ബ്രായാൻ, ഡോ. എൻ. ജയകൃഷ്ണൻ, ജീവനക്കാരായ പി. ജയ, എസ്. ദിനേശ്, സുന്ദർ എന്നിവർക്കാണ് മർദനമേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. ദേവികുളം കോളനി സ്വദേശി റെഗ്ലൻറിനെ (75) വയറുവേദനയുമായി നാലുപേർ ആശുപത്രിയിലെത്തിച്ചു.

എന്നാൽ, 40 മിനിറ്റ് കഴിഞ്ഞിട്ടും ആരും രോഗിയെ പരിശോധിക്കാനെത്തിയില്ലെന്നാരോപിച്ചാണ് പ്രതികൾ ഡോക്ടർമാരടക്കമുള്ളവരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്. സംഭവശേഷം പ്രതികൾ രോഗിയുമായി തിരികെപ്പോയി അടിമാലി താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകൂട്ടരും നൽകിയ പരാതിയിൽ മൂന്നാർ ​പൊലീസ് കേസെടുത്തു.

Tags:    
News Summary - Treatment delayed; Complaint of harassment of doctors and staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.