മൂന്നാര്‍: താഴ്ന്ന ജാതിക്കാരോടുള്ള വിവേചനം തലമുടി വെട്ടുന്ന കാര്യത്തിൽ ഏതാണ്ട് ഒത്തുതീർപ്പിലെത്തിയെങ്കിലും വിവേചനവും തൊട്ടുകൂടായ്മയുടെയും നടപടികൾ വേറെയുമുണ്ടിവിടെ. ഉയര്‍ന്ന ജാതിയില്‍പെട്ടവരുടെ വീടുകളില്‍ ഇപ്പോഴും താഴ്ന്ന ജാതിയില്‍പെട്ടവര്‍ക്ക് കയറാൻ അനുമതിയില്ല. ആഹാരത്തിനും വെള്ളത്തിനുമായി പ്രത്യേക ഗ്ലാസുകളും പാത്രങ്ങളും കരുതിവെച്ചിരിക്കുന്ന നിരവധി വീടുകള്‍ വട്ടവടയിലുണ്ട്.
രാജഭരണകാലത്ത് കുടിയേറിയവരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിരുന്നു. മന്നാടിയാര്‍, മന്ത്രിയാര്‍, പെരിയധനം, മണിയക്കാരന്‍, തണ്ടക്കാരന്‍ എന്നിങ്ങനെ. ഇതില്‍ തണ്ടല്‍ക്കാരൻ വിഭാഗത്തില്‍പെട്ടവര്‍ കഴുത്തില്‍ ചെണ്ട തൂക്കിയിട്ട് പൊതു അറിയിപ്പുകള്‍ ഓരോ സ്ഥലത്തുമെത്തി ദിനേന അറിയിക്കണം ഇപ്പോഴും. പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും സ്വാമി, യജമാനനെ, രാജാവെ, മുതലാളി എന്നിങ്ങളെ അഭിസംബോധന ചെയ്തുവേണം അറിയിപ്പുകള്‍ കൈമാറാന്‍.
നാല് കുടിയേറ്റ ചരിത്രമുണ്ട് വട്ടവടക്ക്. ചൂതാട്ടത്തില്‍ തോറ്റ് വനവാസം നേരിടേണ്ടിവന്ന പഞ്ചപാണ്ഡവര്‍ അഭയംതേടി ഇവിടെ എത്തിയിരുെന്നന്നാണ് അതിലൊന്ന്. കണ്ണകിയുടെ ശാപത്തില്‍ മധുരയിലുണ്ടായ കലാപത്തില്‍നിന്ന് അഭയംതേടിയെത്തിവരാണ് മറ്റൊരു വിഭാഗം.
ടിപ്പുസുല്ത്താെൻറ പിതാവ് ഹൈദരലി ദിണ്ഡിഗലില്‍ നടത്തിയ പടയോട്ടത്തില്‍ ഭയന്ന് കുടിയേറിപ്പാര്‍ത്തവരായിരുന്നു മൂന്നാമത്തെ വിഭാഗം. അവസാനമായി എത്തിയത് തേയിലത്തോട്ടം തൊഴിലാളികൾ. അവര്‍ വട്ടവട, കൊട്ടക്കാമ്പൂര്‍, കോവിലൂര്‍ മേഖലകളില്‍ കുടില്‍കെട്ടി താമസം ആരംഭിച്ചു.
നിരവധിപേര്‍ വട്ടവടയില്‍ താമസം ആരംഭിച്ചെങ്കിലും രാജഭരണകാലത്ത് ആരംഭിച്ച ആചാരങ്ങള്‍ മാറ്റാന്‍ അനുവാദമില്ല. കഴിഞ്ഞ ദിവസംവരെയുണ്ടായിരുന്ന ബാർബർഷോപ്പുകളിലെ അയിത്തം യുവാക്കൾ സംഘടിച്ച് എതിർത്തതോടെ പഞ്ചായത്ത് ഇടപെട്ട് പൊതുബാർബർ ഷോപ് തുറക്കുകയായിരുന്നു. നിലവിലുണ്ടായിരുന്നവ പൂട്ടിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.