മൂന്നാർ: ഓണാവധി ആഘോഷിക്കാൻ മൂന്നാറിലെത്തുന്ന സന്ദർശകർക്ക് കൗതുകക്കാഴ്ചയായി കാട്ടാനകളും. മാട്ടുപ്പെട്ടിയിലാണ് സന്ദർശകർക്ക് അടുത്ത് കാണാനും ചിത്രം പകർത്താനും കഴിയുംവിധം പാതയോരത്തെ പുൽമേട്ടിൽ കാട്ടാനക്കൂട്ടം എത്തുന്നത്. മാട്ടുപ്പെട്ടി-വട്ടവട റൂട്ടിൽ കന്നുകാലി ഗവേഷണ കേന്ദ്രം വക കന്നുകാലികളെ മേക്കുന്ന പ്രദേശമാണ് കാട്ടാനകൾ കൈയടക്കിയത്. ഇവിടെ മേയുന്ന കാട്ടാനകളെ റോഡിൽനിന്ന് അടുത്ത് കാണാനാവും. മഴ കുറഞ്ഞതുമൂലം വനമേഖലയിലെ നീർച്ചോലകൾ വറ്റിയതും ആനകൾ ജലാശയ പരിസരത്തേക്ക് എത്താൻ കാരണമാണ്. മൂന്നാർ സന്ദർശനത്തിന് എത്തുന്ന ഒട്ടേറെ സഞ്ചാരികളാണ് കാട്ടാനകളെ കാണാൻ മാട്ടുപ്പെട്ടിയിൽ എത്തുന്നത്. ബോട്ടിങ്ങിനിടയിലെ ആനക്കാഴ്ചകളും സഞ്ചാരികൾക്ക് ഹരമാണ്. ജലാശയതീരത്ത് കുഞ്ഞുങ്ങൾക്കൊപ്പം കൂട്ടമായി എത്തുന്ന ഇവ കുറുമ്പുകാട്ടി നീരാടുന്നതും ഇപ്പോൾ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.