മൂന്നാർ: തേയിലത്തോട്ടത്തിൽ കൊളുന്ത് ശേഖരിക്കുന്നതിനിടെ മുന്നിൽ എത്തിയ കാട്ടാനയെക്കണ്ട് സ്ത്രീ തൊഴിലാളികൾ വിരണ്ടു. കണ്ണൻ ദേവൻ കമ്പനി സെവൻമല എസ്റ്റേറ്റ് ന്യൂ മൂന്നാർ ഡിവിഷനിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ഈ ഡിവിഷനിലെ 45ാം നമ്പർ ഫീൽഡിൽ ജോലിയെടുത്തിരുന്ന തൊഴിലാളികൾക്ക് സമീപമാണ് കൊമ്പൻ എത്തിയത്.
45 തൊഴിലാളികളാണ് ഇവിടെ കൊളുന്ത് എടുത്തിരുന്നത്. കുന്നിന്റെ ചരുവിലായിരുന്നു ഇവരെല്ലാം. പെട്ടെന്നാണ് മലയുടെ എതിർവശത്തുനിന്ന് കുന്നുകയറി ഒറ്റയാൻ ഇവർക്ക് അടുത്ത് വരെയെത്തിയത്. 50 മീറ്ററോളം അടുത്ത് എത്തിയപ്പോഴാണ് തൊഴിലാളികൾ ആനയെ കണ്ടത്. സമീപത്ത് ഉണ്ടായിരുന്ന സ്ത്രീകൾ പെട്ടെന്ന് ഭയന്ന് പിന്നോട്ട് മാറി. എന്നാൽ, തൊഴിലാളികളെ കണ്ടതോടെ ആന മലയടിവാരത്തിലേക്ക് തിരിച്ചുപോയി.
ഇതോടെയാണ് തൊഴിലാളികൾക്ക് ആശ്വാസമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.