നെടുങ്കണ്ടം: തമിഴ്നാട് അതിര്‍ത്തിയിലെ മണിയന്‍പെട്ടിയില്‍ തകര ബാരലിലും പടുതക്കുളത്തിലുമായി കലക്കി സൂക്ഷിച്ച 600 ലിറ്റര്‍ കോട എക്സൈസ് പിടികൂടി നശിപ്പിച്ചു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇവിടം കേന്ദ്രീകരിച്ച് വന്‍തോതില്‍ ചാരായ വാറ്റിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാജകുമാരിയില്‍നിന്ന് 320 ലിറ്റര്‍ കോട പിടികൂടിയിരുന്നു. ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഓഫിസിെൻറയും എക്സൈസ് ഇൻറലിജന്‍സ് ബ്യൂറോയുടെയും സംയുക്ത പരിശോധനയിലാണ് കോട പിടിച്ചത്.
എക്സൈസ് സി.െഎ കെ. സന്തോഷ് കുമാറിെൻറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവൻറിവ് ഓഫിസര്‍മാരായ എം.പി. പ്രമോദ്, പി.ഡി. സേവ്യര്‍, കെ.എന്‍. രാജന്, കെ. ഷനേജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം. നൗഷാദ്, എം.എസ്. അരുണ്‍, അരുണ്‍ രാജ് എന്നിവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.