നെടുങ്കണ്ടം: വാരാദ്യ ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ ജില്ലയുടെ വിനോദസഞ്ചാര മേഖലക്ക് വീണ്ടും ഉണര്‍വ്. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ജില്ലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രത്യേകിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി മൂവായിരത്തി അഞ്ഞൂറോളം േപർ സന്ദര്‍ശനം നടത്തി.
കാല്‍വരി മൗണ്ട്, രാമക്കല്‍മേട്, ശ്രീനാരായണപുരം, ഇടുക്കി ഡാം, അഞ്ചുരുളി, മറയൂര്‍, വട്ടവട തുടങ്ങിയ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു.
നവംബറിൽ തണുപ്പ് ആരംഭിക്കുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസം സീസണ് വീണ്ടും സജീവമാകും. വാരാദ്യ ലോക്ഡൗണ്‍ പിന്‍വലിച്ചതാണ് ജില്ലയിലെ ടൂറിസം മേഖലയെ കൂടുതല്‍ സജീവമാക്കിയത്. ഇതര ജില്ലകളില്‍നിന്നുള്ള നിരവധി സഞ്ചാരികളാണ് ഇടുക്കിയുടെ മഞ്ഞും കുളിരും ആസ്വദിക്കാന്‍ മലകയറി എത്തുന്നത്. കോവിഡ് തീര്‍ത്ത പ്രതിസന്ധികളില്‍നിന്ന് ആശ്വാസം തേടിയാണ് സഞ്ചാരികള്‍ ഇടുക്കിയുടെ മലകയറുന്നത്.
ഓണത്തോടനുബന്ധിച്ച് വാരാദ്യ ലോക്ഡൗണ്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, പിന്നീട് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ വീണ്ടും നിയന്ത്രണങ്ങളായി. വാക്സിനേഷന് നടപടികള്‍ 75 ശതമാനം പൂര്‍ത്തീകരിച്ചതോടെയാണ് ഈ മാസം 12 മുതല്‍ വാരാദ്യ ലോക്ഡൗണ്‍ പിന്‍വലിച്ചത്.
ഇതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു അയല്‍ സംസ്ഥാനങ്ങളില്‍നിന്നും സഞ്ചാരികള്‍ ഇടുക്കിയിലേക്ക്്് എത്തിത്തുടങ്ങി. അടച്ചുപൂട്ടലിെൻറ വിരസത അകറ്റാന്‍ സമീപപ്രദേശങ്ങളിൽനിന്നുള്ളവരും കുടുംബസമേതം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.